ദൈവത്തെ മുറുകെപ്പിടിച്ചാൽ ഐശ്വര്യം: ഫാ. റാഫേൽ കോക്കാടൻ
1544850
Wednesday, April 23, 2025 11:57 PM IST
തൊടുപുഴ: ദൈവത്തെ മുറുകെപ്പിടിക്കുകയും തിൻമയെ ഉപേക്ഷിച്ച് തിരിച്ചു വരികയും ചെയ്താൽ ജീവിതത്തിൽ ഐശ്വര്യമുണ്ടാകുമെന്ന് കടലുണ്ടി ഏൽ റൂഹാ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ പറഞ്ഞു.
തൊടുപുഴ ഡിവൈൻ മേഴ്സി ഷ്റൈൻ ഓഫ് ഹോളിമേരിയിൽ നടന്ന രണ്ടാം ദിവസത്തെ ബൈബിൾ കണ്‍വൻഷനിൽ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
തിൻമയിലേയ്ക്ക് വഴുതിവീണാൽ നമ്മുടെ ജീവിതം തകർന്നുപോകും. എന്നാൽ അനുതപിച്ച് തിരിച്ചുവന്നാൽ ദൈവത്തിന്റെ കാരുണ്യം ജീവിതത്തിലേക്ക് കടന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.
ദൈവകരുണയുടെ നൊവേന, വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, സൗഖ്യ ശുശ്രൂഷ എന്നിവയും കണ്‍വൻഷനോടനുബന്ധിച്ച് നടത്തും.
ആയിരക്കണക്കിന് വിശ്വാസികളാണ് കണ്‍വൻഷനിൽ പങ്കെടുക്കുന്നത്.