ദൈവകരുണയുടെ കണ്‍വന്‍ഷനില്‍ ഇന്ന്
1544291
Monday, April 21, 2025 11:59 PM IST
നെടുങ്കണ്ടം: നെടുങ്കണ്ടം കരുണാ അനിമേഷന്‍ ആൻഡ് ഡിവൈന്‍ മേഴ്സി റിട്രീറ്റ് സെന്റിൽ നടന്നുവരുന്ന ദൈവകരുണയുടെ കണ്‍വന്‍ഷന്റെ മൂന്നാം ദിവസമായ ഇന്നു വൈകുന്നേരം 4.30 ന് നടക്കുന്ന ജപമാല, വിശുദ്ധ കുര്‍ബാന എന്നിവയ്ക്ക് മോണ്‍. ഏബ്രഹാം പുറയാറ്റ് കാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് നടക്കുന്ന വചന പ്രഘോഷണം, ആരാധന എന്നിവയ്ക്ക് ഫാ. ജയിംസ് മഞ്ഞാക്കല്‍ നേതൃത്വം നല്‍കും.
ഇന്നലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഇടുക്കി രൂപത ചാന്‍സിലര്‍ ഫാ. മാര്ട്ടിന് പൊന്പതാല് കാര്‍മികത്വം വഹിച്ചു. സിസ്റ്റര്‍ ലിസ്യു മരിയ വചന ശുശ്രൂഷയ്ക്കും ആരാധനയ്ക്കും നേതൃത്വം നല്കി.
കണ്വന്ഷന് 27നു സമാപിക്കുമെന്ന് ഡയറക്ടര്‍ ഫാ. ജയിംസ് മാക്കിയില്‍ അറിയിച്ചു.