വാഹനത്തിൽനിന്നു പണം കവർന്നതായി പരാതി
1543737
Sunday, April 20, 2025 1:04 AM IST
രാജാക്കാട്: വാഹനത്തിന്റെ ചില്ല് തകർത്തശേഷം വാഹനത്തിലുണ്ടായിരുന്ന രണ്ടു ലക്ഷത്തോളം രൂപ മോഷ്ടാക്കൾ അപഹരിച്ചതായി പരാതി. പൂപ്പാറ ടൗണിൽ പാർക്കുചെയ്തിരുന്ന ശാന്തൻപാറ സ്വദേശി പാറക്കൽ രാജേന്ദ്രന്റെ വാഹനത്തിൽനിന്നാണ് പണം അപഹരിച്ചത്.
കഴിഞ്ഞ 11നാണ് സംഭവം. ശാന്തൻപാറ പോലീസിൽ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് നടപടി എങ്ങുമെത്തിയില്ലെന്നും പരാതിയുണ്ട്.
സിസിടിവി വിദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നാണ് ശാന്തൻപാറ പോലീസ് പറയുന്നത്. പൂപ്പാറയിൽ മോട്ടോർ വാഹന വകുപ്പിന്റെ എഐ കാമറയ്ക്കു മുൻപിലായി പാർക്കു ചെയ്തിരുന്ന പിക്കപ്പ് വാഹനത്തിന്റെ ചില്ല് തകർത്തശേഷമാണ് പണം അപഹരിച്ചത്.