മുരിക്കാശേരി സെന്റ് മേരീസ് പള്ളിയുടെ കൂദാശയും തിരുനാളും
1543731
Sunday, April 20, 2025 1:04 AM IST
മുരിക്കാശേരി: പുതുതായി നിർമിച്ച മുരിക്കാശേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ കൂദാശയും ഇടവക തിരുനാളും 22ന് ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2.30ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ ദേവാലയം കൂദാശ ചെയ്തു ദൈവത്തിനു സമർപ്പിക്കും. 2017 ഓഗസ്റ്റ് 15ന് ഇടുക്കി രൂപത വികാരി ജനറാൾ മോണ്‍. ജോസ് പ്ലാച്ചിക്കൽ തറക്കല്ലിട്ട ദേവാലയത്തിന്റെ കട്ടിളവയ്പ്പ് ആശീർവദിച്ചത് ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലാണ്.
22ന് ഉച്ചകഴിഞ്ഞ് രണ്ടിന് മാർ ജോണ്‍ നെല്ലിക്കുന്നേലിനു സ്വീകരണം നൽകും. 2.30ന് ആരംഭിക്കുന്ന കൂദാശാകർമത്തിനു മോണ്‍. ജോസ് കരിവേലിക്കൽ, മോണ്‍. ജോസ് പ്ലാച്ചിക്കൽ, മോണ്‍. ഏബ്രഹാം പുറയാറ്റ് എന്നിവർ സഹകാർമികത്വം വഹിക്കും. 23ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, ഗ്രോട്ടോ വെഞ്ചരിപ്പ് - മോണ്‍. ജോസ് കരിവേലിക്കൽ, 9.30ന് വിശുദ്ധ കുർബാന, ആദ്യകുർബാന സ്വീകരണം - സത്ന രൂപത മെത്രാൻ മാർ ജോസഫ് കൊടക്കല്ലിൽ. 24ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, 9.30ന് തിരുപ്പട്ട ശുശ്രൂഷ, ഡീക്കൻ കുര്യൻ (ഐബിൻ) കാരിശേരിൽ മാർ ജോണ്‍ നെല്ലിക്കുന്നേലിന്റെ കൈവയ്പ് ശുശ്രൂഷവഴി പൗരോഹിത്യം സ്വീകരിക്കും.
25ന് വൈകുന്നേരം 4.15ന് തിരുനാൾ കൊടിയേറ്റ്, ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം - ബിഷപ് എമെരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ, രാത്രി ഏഴിന് നാടകം - കോതമംഗലം ഡിവൈൻ തീയേറ്റേഴ്സിന്റെ "കാറ്റാടിമലയിലെ മണിമുഴക്കം'. 26ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, അന്പ് എഴുന്നള്ളിക്കൽ, വൈകുന്നേരം 4.45ന് ആഘോഷമായ തിരുനാൾ കുർബാന - കോട്ടയം അതിരൂപത മെത്രാപ്പോലീത്ത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, 6.15ന് പ്രദക്ഷിണം കോളജ് കുരിശടിയിലേക്ക്, പ്രസംഗം - റവ. ഡോ. ബെന്നോ പുതിയാപറന്പിൽ, രാത്രി എട്ടിന് ആകാശവിസ്മയം.
27ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, അന്പ് എഴുന്നള്ളിക്കൽ, വൈകുന്നേരം 4.45ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം - കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, 6.15ന് പ്രദക്ഷിണം ഹോസ്പിറ്റൽ കവലചുറ്റി, 7.30ന് ഗാനമേള - കൊച്ചിൻ കലാഭവൻ. 28ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം - മോണ്‍. ജോസ് പ്ലാച്ചിക്കൽ എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. ജോസ് നരിതൂക്കിൽ, അസി. വികാരി ഫാ. സേവ്യർ മേക്കാട്ട്, കൈക്കാരന്മാരായ സണ്ണി കരിവേലിക്കൽ, സണ്ണി കാരിശേരിൽ, സെബാസ്റ്റ്യൻ മേടയ്ക്കൽ, ജോയി പറന്പിൽ എന്നിവർ അറിയിച്ചു.