പാലത്തിന്റെ നിർമാണം പൂർത്തിയാക്കണം
1543437
Thursday, April 17, 2025 11:45 PM IST
ആലക്കോട്: പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ ആലക്കോട്-തെക്കുംഭാഗം റോഡിലെ പാലത്തിന്റെ നിർമാണം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബലക്ഷയം സംഭവിച്ചതോടെയാണ് പാലം പൊളിച്ചു നീക്കിയത്. എന്നാൽ ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ പുതിയ പാലത്തിന്റെ നിർമാണം നിലച്ചു. പാലത്തിന്റെ നിർമാണം വൈകുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിയ്ക്കുകയാണ്.
നൂറുകണക്കിന് ആളുകൾ കമുകിൻ തടിയിട്ട് താത്കാലികമായി നിർമിച്ച നടപ്പാലത്തിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. മഴക്കാലത്തിനു മുന്പുതന്നെ പാലത്തിന്റ നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് കോണ്ഗ്രസ് ആലക്കോട് മമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സി.വി.ജോമോൻ അധ്യക്ഷത വഹിച്ചു. തോമസ് മാത്യു കക്കുഴി, ചാർളി ആന്റണി , ബൈജു ജോർജ്, തങ്കപ്പൻ മടത്താഴത്ത്, ജോസ് താന്നിയ്ക്കൽ, മാത്യു നെല്ലിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.