തൊ​ടു​പു​ഴ: സ്മി​ത മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​ക്ക് എ​ൻ​ബി​ഇ​എം​എ​സ് അ​നസ്തെ​ഷ്യ വി​ഭാ​ഗ​ത്തി​ൽ മൂ​ന്ന് വ​ർ​ഷ​ത്തെ ഡി​എ​ൻ​ബി കോ​ഴ്സി​നും ര​ണ്ടു വ​ർ​ഷ​ത്തെ പോ​സ്റ്റ് ഡി​പ്ലോ​മ ഡി​എ​ൻ​ബി​യും കൂ​ടാ​തെ റേ​ഡി​യോ​ള​ജി, പീ​ഡി​യാ​ട്രി​ക്സി​നും ര​ണ്ടു വ​ർ​ഷ ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ​ക്കും അ​നു​മ​തി ല​ഭി​ച്ചു.

നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ അ​ന​സ്തേ​ഷ്യ​യി​ൽ പോ​സ്റ്റ് എം​ബി​ബി​എ​സ് ഡി​പ്ലോ​മ​യു​ടെ ര​ണ്ടു സീ​റ്റ് നീ​റ്റ് പിജിവ​ഴി എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ആ​ശു​പ​ത്രി സി​ഇ​ഒ ഡോ. ​രാ​ജേ​ഷ് നാ​യ​ർ അ​റി​യി​ച്ചു.