കാന്തല്ലൂരിൽ കനത്ത മഴ; മലവെള്ളം ഇരച്ചെത്തി
1544284
Monday, April 21, 2025 11:59 PM IST
മറയൂർ: കാന്തല്ലൂർ മലനിരകളിൽ കനത്ത മഴയെത്തുടർന്ന് വെള്ളച്ചാട്ടങ്ങളിൽ മലവെള്ളം ഇരച്ചെത്തിയെങ്കിലും അവധിയാഘോഷിക്കാൻ എത്തിയ സഞ്ചാരികൾ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് അപ്രതീക്ഷിതമായി മഴ പെയ്തത്.
വേനലവധി ആരംഭിച്ചതോടെ നൂറുകണക്കിന് സഞ്ചാരികൾ പ്രദേശത്ത് എത്തുന്നത്. സഞ്ചാരികളിൽ ഭൂരിഭാഗവും വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നത് പതിവാണ്. മലവെള്ളം എത്തുമെന്ന സൂചന ലഭിച്ച പ്രദേശവാസികളും ജീപ്പ് സഫാരി നടത്തുന്ന ഡ്രൈവർമാരും സഞ്ചാരികളെ സുരക്ഷിതരാക്കി മാറ്റിയിരുന്നു. മൂന്നാർ വന്യജീവി ഡിവിഷന്റെ ഭാഗമായ ഷോല ദേശീയോദ്യാനത്തിൽനിന്നാണ് ഇവിടേക്ക് വെള്ളമൊഴുകി എത്തുന്നത്.