ദൈവകരുണയുടെ കണ്വന്ഷന് തുടക്കം
1544002
Sunday, April 20, 2025 11:30 PM IST
നെടുങ്കണ്ടം: ഇടുക്കി രൂപതയുടെ കീഴില്‍ നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന കരുണ അനിമേഷന്‍ ആൻഡ് ഡിവൈന്‍ മേഴ്സി റിട്രീറ്റ് സെന്ററിൽ ദൈവകരുണയുടെ മൂന്നാമത് കണ്‍വന്‍ഷനും തിരുനാളിനും പുതുഞായര്‍ ആഘോഷങ്ങൾക്കും തുടക്കമായി. 27 വരെയാണ് കൺവൻഷൻ. എല്ലാ ദിവസവും വൈകുന്നേരം 4.30 ന് വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, ആരാധന, നൊവേന എന്നിവ ഉണ്ടായിരിക്കും. ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് ദിവ്യബലി അർപ്പിച്ചു. തുടർന്ന് വചന ശുശ്രൂഷക്കും ആരാധനയ്ക്കും ഫാ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ നേതൃത്വം നൽകി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ മോണ്‍. ഏബ്രഹാം പുറയാറ്റ്, ഫാ. മാര്ട്ടിന് പൊന്പതാല്, ഫാ. ജോണ്‍ ചേനംചിറയില്‍, ഫാ. ബെഞ്ചമിന്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനകള്‍ക്ക് കാര്‍മികത്വം വഹിക്കും. വിവിധ ദിവസങ്ങളില്‍ വചനപ്രഘോഷകരായ സിസ്റ്റര്‍ ലിസ്യു മരിയ, ഫാ. ജയിംസ് മഞ്ഞാക്കല്‍, ഫാ. സിജോ തയ്യാലയ്ക്കല്‍, മഞ്ജിത തെരേസ, ബ്രദർ സാബു ആറുതൊട്ടിയില്‍, ബ്രദർ സന്തോഷ് കരുമാത്ര, ഫാ. ജിന്‍സ് ചീങ്കല്ലേല്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
25 ന് വൈകുന്നേരം 4.30 നുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് സീറോ മലബാര്‍ സഭ കൂരിയ മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കാര്‍മികത്വം വഹിക്കും. സമാപന ദിവസമായ 27നു വൈകുന്നേരം 4.30 ന് ഇടുക്കി രൂപത മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വിശുദ്ധ കുര്ബാനക്കും തിരുനാളിനും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും മുഖ്യ കാര്‍മികത്വം വഹിക്കും. കൺവൻഷന് റിട്രീറ്റ് സെന്റർ ഡയറക്ടര്‍ ഫാ. ജയിംസ് മാക്കിയില്‍, അസി. ഡയറക്ടര്‍ ഫാ. ബിബിന്‍ അറയ്ക്കല്‍, ഡെന്നി താണുശേരിക്കാരന്, ഷിജോ ശൗര്യാംകുഴി, ബ്രദർ റെജി പുതുപ്പറമ്പില്‍, ബ്രദർ വിനോദ് കളപ്പുരയ്ക്കല്‍ തുടങ്ങിയവർ നേതൃത്വം നൽകി വരുന്നു.