റോഡരികിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ കാമറകൾ സ്ഥാപിച്ചു
1543738
Sunday, April 20, 2025 1:04 AM IST
കട്ടപ്പന: നഗരസഭാ പരിധിയില്‍ രാത്രിയുടെ മറവില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ കട്ടപ്പന നഗരസഭ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. സ്ഥിരമായി മാലിന്യം തള്ളുന്ന മേഖലകളിലാണ് ഒൻപതു നൈറ്റ് വിഷന്‍ ഹൈ റസലൂഷന്‍ കാമറകള്‍ സ്ഥാപിച്ചത്.
എഐ സാങ്കേതിക വിദ്യയോടെ പ്രവര്‍ത്തിക്കുന്ന കാമറകളിലെ ദൃശ്യങ്ങള്‍ ഉടന്‍തന്നെ നഗരസഭയില്‍ ക്രമീകരിച്ചിരിക്കുന്ന സെര്‍വറില്‍ എത്തും. ഓരോ ദിവസവും കാമറകളുടെ ദൃശ്യങ്ങള്‍ നഗരസഭ ആരോഗ്യവിഭാഗം പരിശോധിക്കുമെന്ന് ക്ലീന്‍ സിറ്റി മാനേജര്‍ ജിന്‍സ് സിറിയക് അറിയിച്ചു.