ഒന്നര വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചനിലയിൽ
1543726
Sunday, April 20, 2025 1:04 AM IST
രാജാക്കാട്: ഒന്നര വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ. ശാന്തൻപാറയ്ക്ക് സമീപം പേത്തൊട്ടിയിൽ മധ്യപ്രദേശ് സ്വദേശികളായ ഭഗദേവ് സിംഗ് - ഭഗൽവതി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. കൂത്താട്ടുകുളം സ്വദേശിയുടെ ഏലത്തോട്ടത്തിലെ ജോലിക്കാരാണിവർ.
കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.