പത്താം വർഷവും മലയാറ്റൂർ കുരിശുമല കയറി രാജാക്കാട്ടെ യുവജനങ്ങൾ
1543728
Sunday, April 20, 2025 1:04 AM IST
രാജാക്കാട്: ഇത്തവണയും പതിവ് തെറ്റിക്കാതെ രാജാക്കാട്ടെ യുവജനങ്ങൾ. യേശുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി പത്താം വർഷവും ഇവർ മരക്കുരിശുമായി മലയാറ്റൂർമല കയറി. പെസഹാ വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച തീർഥാടനം ഫൊറോനാ പള്ളി വികാരി ഫാ. മാത്യു കരോട്ട്കൊച്ചറയ്ക്കൽ ആശീർവദിച്ചു.
15 അംഗ തീർഥാടകസംഘം ദുഃഖവെള്ളിയാഴ്ച പുലർച്ചെ മൂന്നോടെ മലയടിവാരത്ത് എത്തി. തുടർന്ന് ആയിരം കിലോഭാരമുള്ള മരക്കുരിശുമായി പൊന്നും കുരിശു മുത്തപ്പാ എന്ന വിളിയുമായി മലകയറുകയായിരുന്നു. ത്യാഗനിർഭരമായ തീർഥാടനത്തിലൂടെ മനസിൽ നിറഞ്ഞത് വിശ്വാസനിറവും ആത്മഹർഷവുമാണെന്ന് ഇവർ പറഞ്ഞു.