മരിച്ചനിലയില്‍ കണ്ടെത്തി
1543725
Sunday, April 20, 2025 1:04 AM IST
കട്ടപ്പന: പുളിയന്മല പോലീസ് വളവിനുസമീപം വയോധികനെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പൊന്‍കുന്നം ആനിക്കാട് സ്വദേശി കെ.എസ്. മോഹനന് (72) ആണ് മരിച്ചത്. ഏലത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ഇദ്ദേഹം നാളുകളായി ഇവിടത്തെ വാടകവീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായും വിവരമുണ്ട്.
ശനിയാഴ്ച രാവിലെ ജോലിക്കാര്‍ എത്തിയപ്പോഴാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ഉടന്‍ കട്ടപ്പന പോലീസില്‍ വിവരമറിയിച്ചു. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്.
മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.