വളക്കോട് പുളിങ്കട്ടയിൽ കാർ മറിഞ്ഞ് രണ്ടു പേർക്കു പരിക്ക്
1543736
Sunday, April 20, 2025 1:04 AM IST
ഉപ്പുതറ: നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. പുള്ളിക്കാനം എസ്എബിഎസ് കോൺവെന്റിലെ സിസ്റ്റർ ടെസി, സിസ്റ്റർ റോസിന എന്നിവർക്കാണ് പരിക്കേറ്റത്. തേക്കടി - കൊച്ചി സംസ്ഥാന പാതയിൽ വാഗമണിനും വളകോടിനും ഇടയിൽ പുളിങ്കട്ടയ്ക്ക് സമീപം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് അപകടം ഉണ്ടായത്.
വളകോട് പ്ലാമൂട്ടിലെ മരണവീട്ടിലേക്ക് വരുമ്പോൾ വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടമായി വാഹനം മറിയുകയായിരുന്നു. നാട്ടുകാർ പരിക്കേറ്റവരെ വാഗമണ്ണിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.