മുരിക്കാശേരി സെന്റ് മേരീസ് പള്ളി കൂദാശ ഇന്ന്
1544287
Monday, April 21, 2025 11:59 PM IST
മുരിക്കാശേരി: പുതുതായി നിർമിച്ച മുരിക്കാശേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ കൂദാശ മാർപ്പാപ്പയുടെ വേർപാടിനെ ത്തടർന്ന് ആഘോഷങ്ങൾ ഒഴിവാക്കി ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ കൂദാശ നിർവഹിക്കുമെന്ന് വികാരി ഫാ. ജോസ് നരിതൂക്കിൽ, അസി. വികാരി ഫാ. സേവ്യർ മേക്കാട്ട് എന്നിവർ അറിയിച്ചു.
ഉച്ചകഴിഞ്ഞു രണ്ടിന് മാർ ജോൺ നെല്ലിക്കുന്നേലിനു സ്വീകരണം നൽകും. 2.30ന് ആരംഭിക്കുന്ന കൂദാശാകർമത്തിൽ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ് എന്നിവർ സഹകാർമികത്വം വഹിക്കും.
നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന, ഗ്രോട്ടോ വെഞ്ചരിപ്പ് - മോൺ. ജോസ് കരിവേലിക്കൽ, 9.30ന് വിശുദ്ധ കുർബാന, ആദ്യ കുർബാന സ്വീകരണം - സത്ന രൂപത മെത്രാൻ മാർ ജോസഫ് കൊടകല്ലിൽ. 24നു രാവിലെ 6.30ന് വിശുദ്ധ കുർബാന, 9.30ന് തിരുപ്പട്ട ശുശ്രൂഷ. ഡീക്കൻ കുര്യൻ (ഐബിൻ) കാരിശേരിൽ മാർ ജോൺ നെല്ലിക്കുന്നേലിന്റെ കൈവയ്പ് ശുശ്രൂഷവഴി പൗരോഹിത്യം സ്വീകരിക്കും.