പോപ്സ് എസ്റ്റേറ്റ് തൊഴിലാളികൾ ഈസ്റ്റർ ദിനത്തിൽ കഞ്ഞിവച്ച് സമരം നടത്തി
1544005
Sunday, April 20, 2025 11:30 PM IST
വണ്ടിപ്പെരിയാർ: ഗ്രാംബി, മഞ്ജുമല, നെല്ലിമല, പശുമല എന്നീ പോപ്സ് എസ്റ്റേറ്റുകളിൽ തൊഴിലാളികൾക്ക് ശമ്പളം നൽകിയിട്ട് അഞ്ചുമാസം. വിഷു, ഈസ്റ്റർ ആഘോഷങ്ങൾ ഇവർക്ക് ഇത്തവണ ഉണ്ടായില്ല. ശന്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ഈസ്റ്റർ ദിനത്തിൽ ഗ്രാംബി എസ്റ്റേറ്റ് തൊഴിലാളികൾ ഫാക്ടറിക്കു മുൻപിൽ കഞ്ഞിവച്ച് സമരം ചെയ്തു.
അഴുത ബ്ലോക്ക് പഞ്ചായത്തംഗവും ഡിസിസി ജനറൽ സെക്രട്ടറിയുമായ ഷാജി പൈനാടത്ത് സമരം ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗത്തിൽ പ്രേംകുമാർ അധ്യക്ഷത വഹിച്ചു.
ഐഎൻടിയുസി പീരുമേട് റീജണൽ പ്രസിഡന്റ് കെ. എ. സിദ്ധിക്ക്, രാജൻ കൊഴുവമാക്കൽ, നജീബ് തേക്കുംകാട്ടിൽ, ശാരി ബിനു ശങ്കർ, അലൈസ് വാരിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.