‘മിഷന് സോളാര്‍ ഫെന്‍സിംഗ്’ ഫലപ്രദമാക്കാന്‍ വനംവകുപ്പ്
1543438
Thursday, April 17, 2025 11:45 PM IST
അടിമാലി: മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് മിഷന് സോളാര്‍ ഫെന്‍സിംഗ് കൂടുതല്‍ ഫലപ്രദമാക്കാന്‍ വനംവകുപ്പ്. മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ പത്തു പദ്ധതികളാണ് നടപ്പിലാക്കുന്നത്. അതിലൊന്നാണ് മിഷന് സോളാര്‍ ഫെന്‍സിംഗ്. പ്രവര്‍ത്തനരഹിതമായിരുന്നതും ഭാഗികമായി പ്രവര്‍ത്തിക്കുന്നതുമായ സോളാര്‍ ഫെന്‍സിംഗ് ലൈനുകള്‍ തകരാര്‍ പരിഹരിച്ച് കാര്യക്ഷമമാക്കുന്ന പ്രവര്‍ത്തനങ്ങൾ മാങ്കുളത്ത് വനംവകുപ്പ് ആരംഭിച്ചു.
വനംവകുപ്പിന്റെ മാങ്കുളം ഡിവിഷനു കീഴില്‍ വരുന്ന മാങ്കുളം, ആനക്കുളം റെയ്ഞ്ചുകളിലായി 35 കിലോമീറ്റര്‍ ദൂരം സോളാര്‍ പവര്‍ ഫെന്‍സിംഗ് പൂര്‍ണമായും 7.5 കിലോമീറ്റര്‍ ദൂരം ഭാഗികമായും തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കിയതായി ഹെറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ആര്.എസ്. അരുണ്‍ പറഞ്ഞു.
വിവിധ കോളജുകളിലെ എന്‍എസ്എസ് യൂണിറ്റുകളുടെയും മറ്റ് സന്നദ്ധ സേവന സംഘടനകളുടെയും കൂടി സഹകരണത്തോടെയാണ് ഫെന്‍സിംഗ് ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.
നിലവിലുള്ള സോളാര്‍ പവര്‍ ഫെന്‍സിംഗുകള്‍ക്ക് സമീപമുള്ള അടിക്കാടുകള്‍ തെളിക്കുന്ന ജോലികള്‍ വനംവകുപ്പ് നടത്തുന്നുണ്ട്.