ഡിസിഎൽ പ്രവിശ്യ പെറ്റ്സ് ക്യാന്പ് ഇന്നു മുതൽ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസിൽ
1544288
Monday, April 21, 2025 11:59 PM IST
മൂവാറ്റുപുഴ: ഡിസിഎൽ തൊടുപുഴ പ്രവിശ്യയുടെ മൂന്നാമത് ത്രിദിന പെറ്റ്സ് ക്യാന്പ് ഇന്ന് മുതൽ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസിൽ നടക്കും. 24ന് സമാപിക്കും.
ഇന്ന് രാവിലെ 9.30ന് രജിസ്ട്രേഷൻ. 10ന് കോ-ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട് പതാക ഉയർത്തും. മൂന്നിന് രാഷ്ട്രദീപിക ഡയറക്ടർ റവ. ഡോ. തോമസ് പോത്തനാമുഴി ക്യാന്പ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പ്രവിശ്യാ കൗണ്‍സിലർ നിഹാൻ നിഷാദ് അധ്യക്ഷത വഹിക്കും.
കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ ആമുഖ പ്രസംഗവും മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന വികാരി ഫാ. കുര്യാക്കോസ് കൊടകല്ലേൽ മുഖ്യപ്രഭാഷണവും നടത്തും.