ഡിസിഎൽ തൊടുപുഴ പ്രവിശ്യ പെറ്റ്സ് ക്യാന്പ് നാളെ മുതൽ
1544004
Sunday, April 20, 2025 11:30 PM IST
തൊടുപുഴ: ഡിസിഎൽ തൊടുപുഴ പ്രവിശ്യയുടെ മൂന്നാമത് ത്രിദിന പെറ്റ്സ് ക്യാന്പ് നാളെ മുതൽ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസിൽ നടക്കും.രാവിലെ 9.30ന് രജിസ്ട്രേഷൻ. പത്തിന് കോ-ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട് പതാക ഉയർത്തും. ഉച്ച കഴിഞ്ഞ് മൂന്നിന് രാഷ്ട്രദീപിക ഡയറക്ടർ റവ.ഡോ.തോമസ് പോത്തനാമുഴി ക്യാന്പ് ഉദ്ഘാടനം ചെയ്യും. പ്രവിശ്യാ കൗണ്‍സിലർ നിഹാൻ നിഷാദ് അധ്യക്ഷത വഹിക്കും. കൊച്ചേട്ടൻ ഫാ.റോയി കണ്ണൻചിറ ആമുഖ പ്രസംഗവും ഫൊറോന വികാരി ഫാ.കുര്യാക്കോസ് കൊടകല്ലേൽ മുഖ്യപ്രഭാഷണവും നടത്തും.
സംസ്ഥാന റിസോഴ്സ് ടീം കോ-ഓർഡിനേറ്റർ തോമസ് കുണിഞ്ഞി ബുക്ക്ലെറ്റ് പ്രകാശനം ചെയ്യും. പ്രിൻസിപ്പൽ സിസ്റ്റർ റാണിറ്റ് സിഎംസി, ഹെഡ്മിസ്ട്രസ് സിസ്റ്റർ ആനീസ് മരിയ സിഎംസി, ക്യാന്പ് ചീഫ് സിബി കണിയാരകം, പ്രവിശ്യാ കൗണ്‍സിലർ അനുശ്രീ രാജേഷ് എന്നിവർ പ്രസംഗിക്കും . 23നു രാത്രി 8.45ന് ഡീൻ കുര്യാക്കോസ് എം.പി കിക്ക് ഒൗട്ട് ഉദ്ഘാടനം ചെയ്യും. ഫാ.റോയി കണ്ണൻചിറ, അജയ് വേണു പെരിങ്ങാശേരി , നിത സജീഷ് , ബിജു തോവാള , ഷാജി മാലിപ്പാറ ,സബ് ഇൻസ്പെക്ടർ സിബി അച്ചുതൻ , എംജി സർവകലാശാല മുൻ ഡപ്യൂട്ടി രജിസ്ട്രാർ പുരുഷോത്തമൻ പിള്ള എന്നിവർ ക്ലാസ് നയിക്കും. വെബ് ആന്റ് ക്രാഫ്റ്റ്സ് സിഇഒ ജിലു ജോസഫുമായി അഭിമുഖം നടത്തും.
ഗുരുപൂജ പുരസ്കാര ജേതാവ് എസ്.ബിനു, മുനിസിപ്പൽ കൗണ്‍സിലർ രാജശ്രീ രാജു എന്നിവർ പ്രസംഗിക്കും. ജയ്സണ്‍ പി.ജോസഫ് സംവാദവും കുരുവിള ജേക്കബ് ക്വിസും നയിക്കും. മദർ സുപ്പീരിയർ സിസ്റ്റർ റെജീന സിഎംസി ബഹുമതിപത്ര വിതരണം നടത്തും.24നു രാവിലെ 11.45ന് സമാപന സമ്മേളനം മാത്യു കുഴൽനാടൻ എം.എൽ എ ഉദ്ഘാടനം ചെയ്യും. പ്രവിശ്യ ലീഡർ മീവൽ എസ്. കോടമുള്ളിൽ അധ്യക്ഷത വഹിക്കും. ഡിഎഫ്സി സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ജോയി നടുക്കുടി പുരസ്കാര വിതരണം നടത്തും .
ഡിസിഎൽ ദേശീയ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചു കുന്നേൽ ക്യാന്പ് പത്രം പ്രകാശനം ചെയ്യും. ഡി എഫ്സി രൂപത ഡയറക്ടർ ഫാ.ജോസ് കിഴക്കയിൽ സമാപന സന്ദേശം നൽകും. വാർഡ് കൗണ്‍സിലർ ജിനു മാടേക്കൽ , രാജേഷ് രണ്ടാർ , ബിനോജ് ആന്റണി, സിസ്റ്റർ ജെയിൻ റോസ് സിഎംസി , ആൻമരിയ ബൈജു , നോബിൾ ജയ്മോൻ, സി.കെ.മനോജ് കുമാർ എന്നിവർ പ്രസംഗിക്കും.