ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കണം: പി.ജെ. ജോസഫ്
1530877
Saturday, March 8, 2025 12:04 AM IST
കോട്ടയം: സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ചു കേരളത്തിലെ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ച് സമരം അവസാനിപ്പിക്കാന്‍ തയാറാകണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ്. കേരള വനിതാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള വനിതാ കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് പ്രഫ. ഷീലാ സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു.
വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ്, എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജോയി ഏബ്രഹാം, അപു ജോണ്‍ ജോസഫ്, ജയ്സണ്‍ ജോസഫ്, ജോണി അരീക്കാട്ടില്‍, എ.കെ. ജോസഫ്, സന്തോഷ് കാവുകാട്ട്, തങ്കമ്മ വര്‍ഗീസ്, ഡോ. റോസമ്മ സോണി, മേരി സെബാസ്റ്റ്യന്‍, ഡോ. മേഴ്സി ജോണ്‍ മൂലക്കാട്ട്, മറിയാമ്മ ജോസഫ്, സി.വി. തോമസുകുട്ടി, ജോണ്‍സ് ജോര്‍ജ്, ഷൈനി സജി, പ്രീതി ഏബ്രഹാം, ജാന്‍സി മാത്യു, മേഴ്സി ദേവസ്യ, ഷേര്‍ലി അഗസ്റ്റിൻ, ബിന്‍സി മാര്ട്ടിന്, ടിസി ജോബ്, ടിന്റു ഷിജോ, ഗ്ലോറി പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.