ആസാം സ്വദേശിനിയെ പീഡിപ്പിച്ചു
1531336
Sunday, March 9, 2025 6:35 AM IST
നെടുങ്കണ്ടം: ഭർത്താവിനൊപ്പം ജോലി തേടിയെത്തിയ ആസാം സ്വദേശിനിയെ ഇതര സംസ്ഥാന തൊഴിലാളികള്‍ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ നാല് ആസാം സ്വദേശികളെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശികളായ സദ്ദാം ഹുസൈന് (23), അജിം ഉദിന് (26), മുഖീബുര്‍ റഹ്മാന്(38), കയിറുള്‍ ഇസ്ലാം (29) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.
സ്ത്രീയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ഇവര്‍ വെള്ളിയാഴ്ച രാത്രി ഒമ്പതോടെ നെടുങ്കണ്ടത്തിന് സമീപം താന്നിമൂട്ടില്‍ എത്തിയത്. താന്നിമൂട്ടിലെ കട്ടക്കളത്തിനോട് ചേര്‍ന്നുള്ള ഷെഡിലാണ് ഇവരുടെ സുഹൃത്ത് മറ്റ് ആറ് ഇതര സംസ്ഥാന തൊഴിലാളികളോടൊപ്പം താമസിച്ചിരുന്നത്.
രാത്രി പത്തോടെ മദ്യപിച്ച പ്രതികള്‍ സ്ത്രീയുടെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുകയും പ്രതികളിലൊരാളായ സദ്ദാം ഹുസൈന് സ്ത്രീയെ കുളിമുറിയിലെത്തിച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് മറ്റ് മൂന്ന് പ്രതികള്‍ സ്ത്രീയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഇന്നലെ രാവിലെ ഇവിടെനിന്നിറങ്ങിയ സ്ത്രീയും ഭര്‍ത്താവും നെടുങ്കണ്ടത്തെത്തി വിവരം ഓട്ടോറിക്ഷാ തൊഴിലാളികളെ അറിയിക്കുകയായിരുന്നു.
ഇവര്‍ പറഞ്ഞതനുസരിച്ച് ദമ്പതികള്‍ പോലീസ് സ്റ്റേഷനിലെത്തുകയും പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ നെടുങ്കണ്ടത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ജോലിചെയ്തുവരുന്നവരാണ്.
നെടുങ്കണ്ടം സി ഐ ജെര്‍ലിന്‍ വി. സ്കറിയ, എഎസ്ഐ ഹരികുമാര്‍, സിപിഒമാരായ ജോമോന്, ജിതിന്, രഞ്ജു, റസിയ, മിഥു എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.