ഓപ്പറേഷൻ ഡി ഹണ്ട്: ജില്ലയിൽ പരിശോധന
1531333
Sunday, March 9, 2025 6:35 AM IST
തൊടുപുഴ: ലഹരി കടത്തും ഉപയോഗവും തടയുന്നതിനുള്ള ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ പോലീസിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന.
ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപിന്റെ നേതൃത്വത്തിലാണ് ഇന്നലെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് രാത്രി പരിശോധന നടന്നത്. ബസ് സ്റ്റാൻഡുകൾ, ലോഡ്ജുകൾ, ആളൊഴിഞ്ഞ ഇടങ്ങൾ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.