കാർഷികോപകരണ വിതരണം നടത്തി
1531335
Sunday, March 9, 2025 6:35 AM IST
അറക്കുളം: കിസാൻ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാചരണവും സബ്സിഡി നിരക്കിൽ കാർഷിക ഉപകരണങ്ങളുടെ വിതരണവും നടത്തി. കിസാൻ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ജോയി മൂക്കൻതോട്ടം ഉദ്ഘാടനം ചെയ്തു. സിഡിഎസ് മെംബർ ബിന്ദു മുരുകൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറർ അതുല്യ ബാബു, പി.എ. വേലുക്കുട്ടൻ, ജോസഫ് ജെ. ഓലിക്കൽ , സന്തോഷ് കുമാർ, ജോസ് എടക്കര, ലിബിൻ ജോസഫ്, ജോസ് കിണറ്റുകര, ബേബി ജോസഫ്, ജോയി കിഴക്കേൽ, വിത്സണ് കട്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു. അറക്കുളം യൂണിറ്റ് വഴി അപേക്ഷ നൽകിയ 50 ശതമാനം സബ്സിഡിയോടെ കാർഷിക ഉപകരണങ്ങൾ ലഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് ഉപകരണങ്ങളുടെ വിതരണവും നടത്തി.