സ്കൂൾ മന്ദിര വെഞ്ചരിപ്പും വാർഷികവും
1531332
Sunday, March 9, 2025 6:35 AM IST
എഴുകുംവയൽ: ജയ്മാതാ എൽപി സ്കൂളിനു പുതുതായി നിർമിച്ച മന്ദിരത്തിന്റെ വെഞ്ചരിപ്പും സ്കൂൾ വർഷികവും അധ്യാപക രക്ഷാകർതൃദിനവും നാളെ ഉച്ചകഴിഞ്ഞ് 3.30ന് നടക്കും. രാവിലെ 10.30ന് സ്കൂൾ മാനേജർ ഫാ. തോമസ് വട്ടമല പതാകഉയർത്തും. ഉച്ചകഴിഞ്ഞ് 3.30ന് മാർ ജോണ്‍ നെല്ലിക്കുന്നേൽ സ്കൂൾ മന്ദിരത്തിന്റെ വെഞ്ചരിപ്പ് നിർവഹിക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും.
രൂപത വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി റവ. ഡോ. ജോർജ് തകടിയേൽ അധ്യക്ഷത വഹിക്കും. ഫാ. തോമസ് വട്ടമല, ഹെഡ്മിസ്ട്രസ് ആനി ജോസഫ്, ഡിഇഒ പി.കെ. മണികണ്ഠൻ, രൂപത വികാരി ജനറാൾ മോണ്‍. ജോസ് കരിവേലിക്കൽ, മോണ്‍. ജോസ് പ്ലാച്ചിക്കൽ, മോണ്‍. ഏബ്രഹാം പുറയാറ്റ്, ഫാ. ജോർജ് പാട്ടത്തെക്കുഴി, പഞ്ചാത്തു പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ, എഇഒ കെ.കെ. യശോധരൻ എന്നിവർ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും.