കെഎച്ച്എഫ്എ മെഡി. ക്യാന്പ് നടത്തി
1494972
Monday, January 13, 2025 11:52 PM IST
തൊടുപുഴ: ഭക്ഷണവിതരണ മേഖലയിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള ഹോട്ടൽസ് ആന്‍ഡ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മർച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ ഹെൽത്ത് കാർഡ് മെഡിക്കൽ ക്യാന്പ് നടത്തി.
ഭക്ഷണ ഉത്പാദന വിതരണമേഖലയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ, റെസ്റ്ററന്റ്, ബേക്കറി, കേറ്ററിംഗ്, ടീഷോപ്പ്, ജൂസ് പാർലർ, പലചരക്ക്, പഴം, പച്ചക്കറി, മത്സ്യ-മാംസ്യ സ്റ്റാളുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കായാണ് ക്യാന്പ് സംഘടിപ്പിച്ചത്.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു ഉദ്ഘാടനം ചെയ്തു.
കെഎച്ച്എഫ്എ പ്രസിഡന്റ് എം.എൻ. ബാബു, ആർ. രമേഷ്, സി.കെ. നവാസ്, അനിൽ പീടികപ്പറന്പിൽ, നാവൂർ കനി, അബ്ദുൾ സലിം, മുതലക്കോടം ഹോളി ഫാമിലി ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മേഴ്സി കുര്യൻ, ഓർബിസ് ലൈവ്സ് എംഡി ആന്റണ്‍ ഐസക് കുന്നേൽ, ഡോ. അത്തിക് എന്നിവർ പ്രസംഗിച്ചു.
മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലും ഓർബിസ് ലൈവ്സ് മൊബൈൽ ക്ലിനിക്കും ചേർന്നാണ് മെഡിക്കൽ ക്യാന്പ് ഒരുക്കിയത്.