കേരള കോണ്‍ഗ്രസ് - എമ്മിൽ ചേർന്നു
1495379
Wednesday, January 15, 2025 6:26 AM IST
രാജാക്കാട്: ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്് എം.എം. തോമസ്, മണ്ഡലം പ്രസിഡന്റ് ജോസ് പോത്താനിക്കാട് എന്നിവരുടെ നേതൃത്വത്തിൽ അൻപതോളം പേർ കേരള കോണ്‍ഗ്രസ്-എമ്മിൽ ചേർന്നു. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പ്രവർത്തകർക്ക് അംഗത്വം നൽകി.
പാർട്ടി മണ്ഡലം പ്രസിഡന്റ്് ഷാജി ജോസഫ് വയലിൽ അധ്യക്ഷത വഹിച്ചു. വർഗീസ് ആറ്റുപുറം, ജിൻസണ് പൗവ്വത്ത്, വിപിൻ സി. അഗസ്റ്റിൻ, സണ്ണി മണിക്കൊന്പേൽ, അഖിൽ കാഞ്ഞിരത്താംകുന്നേൽ, ജോസ് പറത്താനത്ത്, പീറ്റർ അങ്ങാടിയത്ത്, ജിബി കുര്യാക്കോസ്, അരുണ്‍ ബേബി എന്നിവർ പ്രസംഗിച്ചു.