പഴയരിക്കണ്ടം പള്ളിയിൽ തിരുനാളും ഇടവകാ കാര്യാലയത്തിന്റെ വെഞ്ചരിപ്പും
1494718
Sunday, January 12, 2025 11:37 PM IST
കരിമ്പൻ: പഴയരിക്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാളും ഇടവക കാര്യാലയത്തിന്റെ വെഞ്ചരിപ്പും 14, 17, 18, 19 തീയതികളിൽ ആഘോഷിക്കുമെന്ന് ഇടവകവികാരി ഫാ.ജോസഫ് അക്കൂറ്റ് അറിയിച്ചു.
14ന് വൈകുന്നേരം 4.45ന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിന് സ്വീകരണം, അഞ്ചിന് പൊന്തിഫിക്കൽ കുർബാന, വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ്, മോൺ. ജോസ് പ്ലാച്ചിക്കൽ എന്നിവർ സഹകാർമികരാകും, സന്ദേശം - മാർ ജോൺ നെല്ലിക്കുന്നേൽ, ഇടവക കാര്യാലയത്തിന്റെ വെഞ്ചരിപ്പ്.
17ന് വൈകുന്നേരം 4.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന - ഫാ. ഷിജോ ചേറ്റാനിയിൽ, തിരുനാൾ സന്ദേശം - ഫാ. പ്രവീൺ കള്ളിക്കാട്ട് സിഎസ്ടി, സെമിത്തേരി സന്ദർശനം, രാത്രി 7.30ന് വിവിധ കുരിശടികളിലൂടെ വാഹന പ്രദക്ഷിണം.
18ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന - ഫാ. തോമസ് പുത്തൂർ, തിരുനാൾ സന്ദേശം - ഫാ. സിജു വള്ളിയാന്തടത്തിൽ, പ്രദക്ഷിണം കുടുക്കാക്കണ്ടം സിറ്റിയിലേക്ക്, രാത്രി എട്ടിന് കണ്ണൂർ ഹൈ ബീറ്റ്സിന്റെ ഗാനമേള. 19ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന (രോഗികൾക്ക് വേണ്ടി ).
വൈകുന്നേരം 4.30ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന - ഫാ. ജോബി അറക്കപ്പറമ്പിൽ, തിരുനാൾ സന്ദേശം - ഫാ. അലക്സ് മണ്ണൂർ സിഎസ്ടി, തിരുനാൾ പ്രദക്ഷിണം മലങ്കര സെന്റ് തോമസ് പള്ളിയിലേക്ക്, വചനസന്ദേശം - ഷാജി വൈക്കത്തുപറമ്പിൽ, രാത്രി 7.45ന് സ്നേഹവിരുന്ന്.