പിണറായി സർക്കാരിനെതിരേ ജനകീയപ്രക്ഷോഭം: എം.ജെ. ജേക്കബ്
1494717
Sunday, January 12, 2025 11:36 PM IST
മുട്ടം: ജനകീയപ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ അഴിമതി മാത്രം ലക്ഷ്യമിട്ട് ഭരണം നടത്തുന്ന പിണറായി സർക്കാരിനെതിരേ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്ന് കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ്. പാർട്ടി മുട്ടം മണ്ഡലം കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാട്ടാന മനുഷ്യരെ ചവിട്ടിക്കൊല്ലുകയും വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുകയും ചെയ്യുന്പോൾ പ്രതിസന്ധിയിലായ കർഷകർക്ക് സർക്കാർ യാതൊരു സഹായവും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് കെ.ടി. അഗസ്റ്റിൻ കള്ളികാട്ട് അധ്യക്ഷത വഹിച്ചു. ആദ്യകാല പ്രവർത്തകരെ യോഗത്തിൽ ആദരിച്ചു. സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. ജോസഫ് ജോണ് മുഖ്യപ്രഭാഷണം നടത്തി. വനിതാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫൻ, എം. മോനിച്ചൻ, കെ. പരീത്, സി.എച്ച്. ഇബ്രാഹിംകുട്ടി, ജോസഫ് തൊട്ടിതാഴത്ത്, പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ, ബ്ലോക്ക് പഞ്ചായത്തംഗം ഗ്ലോറി പൗലോസ്, സിബി ജോസ് കൊടുങ്കയം, ഷേർലി അഗസ്റ്റിൻ, ബേബി ചൂരപ്പൊയ്കയിൽ, മാത്യു പാലംപറന്പിൽ, ജെയിൻ മ്ലാക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.