ജോസഫ് ജോണിന് പ്രവർത്തന മികവിനുള്ള അംഗീകാരം
1494466
Saturday, January 11, 2025 11:22 PM IST
തൊടുപുഴ: അഡ്വ. ജോസഫ് ജോണിന് ലഭിച്ച കേരള കോണ്‍ഗ്രസ് വൈസ് ചെയർമാൻ പദവി പ്രവർത്തന മികവിനുള്ള അംഗീകാരം. വിദ്യാർഥി, യുവജന രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്. തൊടുപുഴ ന്യൂമാൻ കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് കെഎസ്സി ഭാരവാഹി, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ്, പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ്, സംസ്ഥാന ഉന്നതാധികാര സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.
കേരള ബാർ ചെയർമാൻ, ഓണററി സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. തൊടുപുഴ മുനിസിപ്പൽ കൗണ്‍സിലിലേക്ക് 1995ലും തുടർന്ന് നാലുതവണയും തെരഞ്ഞെടുക്കപ്പെട്ടു. മുൻസിപ്പൽ വൈസ് ചെയർമാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ജോസഫ് ജോണ്‍ നിലവിൽ മുനിസിപ്പൽ കൗണ്‍സലറാണ്.
സർവീസ് സഹകരണ ബാങ്ക്, ഇടുക്കി ജില്ലാ സഹകരണ ആശുപത്രി, തൊടുപുഴ ഐഎംഎ ബ്ലഡ് ബാങ്ക് സൊസൈറ്റി എന്നിവയുടെ ഭരണസമിതി അംഗം, ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗം, കോതമംഗലം രൂപത പാസ്റ്ററൽ കൗണ്‍സിൽ അംഗം എന്നി നിലകളിലും പ്രവർത്തിച്ചു.