മാലിന്യം തള്ളിയവരെ ഹരിതകർമസേന പിടികൂടി
1495381
Wednesday, January 15, 2025 6:26 AM IST
ചെറുതോണി: റോഡ് വക്കിൽ മാലിന്യം തള്ളിയ ആളെ ഹരിതകർമ സേനാംഗങ്ങൾ പിടികൂടി. പ്രകാശ്-ഉപ്പുതോട് റോഡിലാണ് സംഭവം. മാലിന്യച്ചാക്കുകൾ പരിശോധിച്ചതിൽനിന്ന് മേൽവി ലാസം ലഭിച്ചിരുന്നു. ഹരിതകർമ സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലാണ് കുറ്റക്കാരെ പിടികൂടാൻ സഹായിച്ചത്.
ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ഉൾപ്പെടെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച ഹോട്ടലുടമയ്ക്കെതിരേ മരിയാപുരം പഞ്ചായത്ത് അധികൃതരെത്തി പിഴയൊടുക്കാൻ നോട്ടീസും നൽകി. കാമാക്ഷി പഞ്ചായത്തിലെ പ്രകാശ് ടൗണിൽ പ്രവർത്തിക്കുന്ന ഹോട്ടലുടമയുടെ പേരിലാണ് മരിയാപുരം പഞ്ചായത്ത് ഹെഡ് ക്ലർക്ക് ജോബിയുടെ നേതൃത്വത്തിലുള്ള സംഘം എത്തി 10,000 രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകിയത്.