വാഴത്തോപ്പ് സെന്റ് ജോർജ് സ്കൂളുകളുടെ വാർഷികാഘോഷം 15 മുതൽ
1494725
Sunday, January 12, 2025 11:37 PM IST
ചെറുതോണി: വാഴത്തോപ്പ് സെന്റ് ജോർജ് സ്കൂളുകളുടെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും 15 മുതൽ 17 വരെ വാഴത്തോപ്പ് സെന്റ് ജോർജ് പാരിഷ് ഹാളിൽ നടക്കും. ഹയർ സെക്കൻഡറി സ്കൂൾ വാർഷികം 15ന് രാവിലെ 9.30ന് സിനിമാതാരം അഞ്ജു ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ബിസിനസ് മാനേജ്മെന്റ് ട്യൂട്ടർ ഹാൽസിയോൺ ബിജു മാത്യു മുഖ്യപ്രഭാഷണം നടത്തും. മൂന്നു സ്കൂളുകളുടെയും വാർഷികാഘോഷങ്ങളിൽ സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം അധ്യക്ഷത വഹിക്കും.
ഹയർ സെക്കൻഡറി സ്കൂളിൽനിന്നു വിരമിക്കുന്ന അധ്യാപിക അനുപമ മാത്യു, ഹൈസ്കൂൾ അധ്യാപകരായ സിസ്റ്റർ എൻ.എ. മേരി സിഎംസി, മോളി ജോർജ്, ഷേർളി തോമസ്, ജാൻസി ജേക്കബ് എന്നിവരുടെ ഫോട്ടോ അനാച്ഛാദനം ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകടിയേൽ നിർവഹിക്കും.
ഹൈസ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും 16ന് രാവിലെ 10ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉദ്ഘാടനം ചെയ്യും. കാർമൽഗിരി പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. സിസ്റ്റർ പ്രദീപ സിഎംസി അനുഗ്രഹ പ്രഭാഷണം നടത്തും.
യുപി സ്കൂൾ വാർഷികം 17ന് ഉച്ചയ്ക്ക് ഒന്നിന് വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ ഉദ്ഘാടനം ചെയ്യും. കറുകടം മൗണ്ട് കാർമൽ കോളജ് പ്രിൻസിപ്പൽ റവ. ഡോ. ഷാജി മംഗലത്ത് മുഖ്യപ്രഭാഷണം നടത്തും.
സ്കൂൾ കലണ്ടർ പ്രകാശനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് നിർവഹിക്കും. പഞ്ചായത്തംഗം ആലീസ് ജോസ്, സ്കൂൾ അസി. മാനേജർ ഫാ. തോമസ് മടിയ്ക്കാങ്കൽ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജിജോ ജോർജ്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് അർച്ചന തോമസ്, യുപി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ അനിത എസ്എബിഎസ്, ഇംഗ്ലീഷ് മീഡിയം എൽപി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഉഷ എഫ്എസ്എൽജി, എച്ച്എസ്എസ് പിടിഎ പ്രസിഡന്റ് ജോളി ആലപ്പുരക്കൽ, യുപി സ്കൂൾ പിടിഎ പ്രസിഡന്റ് ബിജു കലയത്തിനാൽ,എംപിടിഎ പ്രസിഡന്റ് സോണിയ ബിനോജ്, അധ്യാപകരായ റീന ചെറിയാൻ, ഫാ. തോമസ് കുളമാക്കൽ, ഫ്രാൻസിസ് സെബാസ്റ്റ്യൻ, സിബിച്ചൻ ജോസഫ്, സജി മാത്യു, ലിറ്റി കുര്യൻ, ലിജോ സെബാസ്റ്റ്യൻ, വിദ്യാർഥി പ്രതിനിധികളായ ലിയ ഷിജു, സ്വാന്തന സൽമോൻ, ജോസിൻ സിബിച്ചൻ, അനുഗ്രഹ പി. ഷാജി എന്നിവർ വിവിധ ദിവസങ്ങളിൽ നടക്കുന്ന സമ്മേളനങ്ങളിൽ പ്രസംഗിക്കും.