ജൈവമാലിന്യനീക്കം: വ്യാപാരി വ്യവസായി സമിതി സമരത്തിന്
1495380
Wednesday, January 15, 2025 6:26 AM IST
കട്ടപ്പന: നഗരസഭയുടെ ജൈവ മാലിന്യ നീക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യാപാരികൾക്ക് അനുകൂല തീരുമാനം നഗരസഭയുടെ ഭാഗത്തുനിന്നുണ്ടാകാത്ത സാഹചര്യത്തിൽ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ വ്യാപാരികളെയും പൊതുജനങ്ങളെയും അണിനിർത്തി സമരത്തിന് ഒരുങ്ങുന്നു.
കട്ടപ്പന നഗരസഭയിലെ ജൈവമാലിന്യനീക്കവുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭാ അധികൃതർക്ക് നിവേദനങ്ങൾ നൽകിയതായി വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ്് മജീഷ് ജേക്കബ്,പ്രസിഡന്റ് യൂണിറ്റ് സെക്രട്ടറി ജി.എസ്. ഷിനോജ്, ആൽവിൻ തോമസ്, പി.കെ. സജീവ്, എം. ആർ.അയ്യപ്പൻകുട്ടി തുടങ്ങിയവർ അറിയിച്ചു.