ന്യൂമാനിൽ സെൽഫ് ഡിഫൻസ് ക്ലാസ് നടത്തി
1494970
Monday, January 13, 2025 11:52 PM IST
തൊടുപുഴ: എംജി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കോളജുകളിലെ വിദ്യാർഥിനികൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകുന്ന പദ്ധതിയുടെ ഭാഗമായി ന്യൂമാൻ കോളജ് വുമണ്‍ സെല്ലും കായികവിഭാഗവും ചേർന്ന് കരാട്ടെ സെൽഫ് ഡിഫൻസ് ക്ലാസ് സംഘടിപ്പിച്ചു. 500-ഓളം വിദ്യാർഥികൾ പങ്കെടുത്തു.
പരിശീലന ക്ലാസ് എറണാകുളം ക്രൈംബ്രാഞ്ച് എസ്പി വി.യു. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രിൻസിപ്പൽ ഡോ. സാജു ഏബ്രഹാം, ബർസാർ ഫാ. ബെൻസണ്‍ എൻ. ആന്റണി, കായികാധ്യാപകൻ എബിൻ വിത്സണ്, വുമണ്‍ സെൽ കോ-ഓർഡിനേറ്റർ അജോമി മരിയ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
കരാട്ടെ പരിശീലകൻ ഷീഷാൻ ബേബി ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പരിശീലന ക്ലാസ് നടത്തിയത്. പതിനഞ്ചോളം പരിശീലകർ ക്ലാസിന് നേതൃത്വം നല്കി.