കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
1494694
Sunday, January 12, 2025 10:40 PM IST
പേരാമ്പ്ര: കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മൗലാന കോളജിലെ വിദ്യാർഥി പാലക്കാട് സ്വദേശി നിവേദ് (18) ആണ് മരിച്ചത്. ചങ്ങരോത്ത് - ചക്കിട്ടപാറ പഞ്ചായത്ത് അതിർത്തി മേഖലയായ ചവറ മൂഴികുരിശു പള്ളിക്ക് സമീപം പുഴയിൽ ഇന്നലെ വൈകുന്നേരം 6.15ഓടെയാണ് സംഭവം.
അഞ്ചംഗ സംഘമാണ് ഇവിടെ എത്തിയത്. വിദ്യാർഥികൾ കോഴിക്കോട്ടുള്ള ഒരു വിദ്യാർഥിയുടെ വീട്ടിൽ എത്തിയതായിരുന്നു. അവിടെ നിന്ന് പെരുവണ്ണാമൂഴിക്കടുത്ത് ജാനകിക്കാട് ഇക്കോ ടൂറിസം സെന്ററിനോട് ചേർന്ന പുഴയിൽ സംഘം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം നടന്നത്.
വിദ്യാർഥികൾ കുളിക്കുന്നതിനിടെ നിവേദ് ഒഴുക്കിൽ പെടുകയായിരുന്നു. കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് ബിഡിഎസ് വിദ്യാർഥി മുങ്ങിമരിച്ചിരുന്നു. പെരുവണ്ണാമൂഴി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.