വീട്ടിൽനിന്ന് പണവും സ്വർണവും കവർന്നു
1495378
Wednesday, January 15, 2025 6:26 AM IST
വണ്ടിപ്പെരിയാർ: പട്ടാപ്പകൽ വീടുകളിൽ മോഷണംനടത്തുന്നത് വണ്ടിപ്പെരിയാർ മേഖലയിൽ പതിവായി. കുമളി ചോറ്റുപാറയിൽ ശരണ്യ ഭവൻ രവി- പശുപതി ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്.
ഇവരുടെ മകൻ വിഗ്നേഷിന്റെ വിവാഹ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും ഏഴര പവൻ സ്വർണവുമാണ് കവർന്നത്. കഴിഞ്ഞദിവസം വണ്ടിപ്പെരിയാറിൽ കാളിദാസിന്റെ വീട്ടിൽനിന്നും സമാനമായ രീതി യിൽ മോഷണം നടന്നിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12ഒാടെ മോഷണം നടന്നതായാണ് നിഗമനം. കുമളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ്സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.