ജില്ലാതല കേരളോത്സവം: നീന്തൽ മത്സരം നടത്തി
1494974
Monday, January 13, 2025 11:53 PM IST
തൊടുപുഴ: ജില്ലാ പഞ്ചായത്തും യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല കേരളോത്സവത്തിലെ നീന്തൽ മത്സരങ്ങൾ വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ നടന്നു. അക്വാറ്റിക് മത്സരങ്ങളുടെ ഉദ്ഘാടനം കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു നിർവഹിച്ചു.
ജില്ലാതലത്തിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരൻ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഷൈനി റെജി, പഞ്ചായത്തംഗം പോൾസണ്‍ മാത്യു, കേരള അക്വാറ്റിക് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി വർഗീസ് എന്നിവർ പ്രസംഗിച്ചു.