തിരുനാളാഘോഷം
1494973
Monday, January 13, 2025 11:52 PM IST
കല്ലാനിക്കൽ സെന്റ് ജോർജ് പള്ളി
കല്ലാനിക്കൽ: സെന്റ് ജോർജ് പള്ളിയിൽ ഇടവക മധ്യസ്ഥന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ 18,19 തീയതികളിൽ ആഘോഷിക്കും. തിരുനാളിന് ഒരുക്കമായി 17വരെ ദിവസവും വൈകുന്നേരം അഞ്ചിന് വിശുദ്ധകുർബാന, നൊവേന, സന്ദേശം എന്നിവ നടക്കും.
വിവിധ ദിവസങ്ങളിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. ഷൈജു മഠത്തിപ്പറന്പിൽ, ഫാ. അലൻ വെള്ളാംകുന്നേൽ, ഫാ. ഫ്രാൻസിസ് ആക്കപ്പടിക്കൽ, ഫാ. തോമസ് വിലങ്ങുപാറയിൽ, ഫാ. റോയി അഞ്ചാനിക്കൽ എന്നിവർ കാർമികത്വം വഹിക്കും. 18നുരാവിലെ ആറിന് വിശുദ്ധകുർബാന, കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 7.15നു വിശുദ്ധകുർബാന, നൊവേന, അന്പെഴുന്നള്ളിക്കൽ, 4.45നു ആഘോഷമായ തിരുനാൾ കുർബാന-ഫാ. പോൾ കളത്തൂർ, സന്ദേശം-ഫാ. ജോർജ് മാറാപ്പിള്ളിൽ, 6.15ന് പ്രദക്ഷിണം. 19നു 5.45നു വിശുദ്ധ കുർബാന, 7.15നു വിശുദ്ധകുർബാന, നൊവേന, വീട്ടന്പെഴുന്നള്ളിക്കൽ. 3.15നു പള്ളിയിലേക്ക് അന്പ് പ്രദക്ഷിണം. 4.45നു തിരുനാൾ കുർബാന, സന്ദേശം- ഫാ. ജോബിൻ കരിപ്പാശേരിൽ, 6.15നു പ്രദക്ഷിണം.
20നു രാവിലെ 6.30ന് മരിച്ചവരുടെ ഓർമ, സെമിത്തേരി സന്ദർശനം എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. സോട്ടർ പെരിങ്ങാരപിള്ളിൽ, അസി. വികാരി ഫാ. ജോർജുകുട്ടി കൊച്ചുചക്കാലയ്ക്കൽ എന്നിവർ അറിയിച്ചു.
കരുണാപുരം സെന്റ് മേരീസ് പള്ളി
കരുണാപുരം: സെന്റ് മേരീസ് പള്ളിയിൽ ഇടവക തിരുനാൾ 17, 18, 19 തീയതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ അറിയിച്ചു. 17ന് വൈകുന്നേരം 4.30ന് കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധ കുർബാന. 18ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് 2.30ന് ചെണ്ടമേളം, മൂന്നിന് ആഘോഷമായ വിശുദ്ധ കുർബാന - ഫാ. ആൽബിൻ പാറയിൽ, 4.30ന് പ്രദക്ഷിണം ചെന്നാക്കുളം കുരിശടിയിലേക്ക്, പ്രസംഗം-ഫാ. ബേർണി തറപ്പിൽ സിഎംഐ. 19ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, 10ന് ആഘോഷമായ തിരുനാൾ കുർബാന-ഫാ. തോംസണ് കുടവനപ്പാട്ട് സിഎംഐ, 12ന് സ്നേഹവിരുന്ന്.
പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി
പൊട്ടൻകാട്: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക തിരുനാൾ 17 മുതൽ 19 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ഫിലിപ്പ് താഴത്തുവീട്ടിൽ അറിയിച്ചു. 17ന് വൈകുന്നേരം 4.30ന് കൊടിയേറ്റ്, ആഘോഷമായ തിരുനാൾ കുർബാന - ഫാ. ജോസഫ് കാരിക്കൂട്ടത്തിൽ, സെമിത്തേരി സന്ദർശനം.
18ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, അന്പു പ്രദക്ഷിണം വീടുകളിലേക്ക്, ഉച്ചകഴിഞ്ഞ് 3.45ന് അന്പ് പ്രദക്ഷിണം വേളാങ്കണ്ണിമാതാ കപ്പേളയിൽനിന്ന് പള്ളിയിലേക്ക്, 4.15ന് ആഘോഷമായ വിശുദ്ധ കുർബാന -ഫാ. ജെറിൻ കുഴിയൻപ്ലാവിൽ, 5.45ന് പ്രദക്ഷിണം സെന്റ് മേരീസ് കപ്പേളയിലേയ്ക്ക്, തിരുനാൾ സന്ദേശം - ഫാ. ജോസഫ് മാതാളിക്കുന്നേൽ, 8.30ന് സെമി ഇല്യൂഷൻ മാജിക് ഷോ. 19ന് രാവിലെ 10ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം-ഫാ. ജോജു കടന്പക്കല്ലേൽ സിഎസ്ടി, 12ന് പ്രദക്ഷിണം ടൗണ് കപ്പേളയിലേക്ക്, ഒന്നിന് ദിവ്യകാരുണ്യ ആശീർവാദം, വൈകുന്നേരം 7.30ന് ഗാനമേള - ആലപ്പുഴ റെയ്ബാൻ.
കുഴിത്തൊളു സെന്റ് സെബാസ്റ്റ്യൻസ് പള്ളി
കുഴിത്തൊളു: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക തിരുനാൾ 17 മുതൽ 19വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. തോമസ് കപ്യാങ്കൽ അറിയിച്ചു. 17ന് ഉച്ചകഴിഞ്ഞ് 3.45ന് കഴുന്നു പ്രദക്ഷിണം, 4.45ന് കൊടിയേറ്റ്, ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന - ഫാ. മെൽവിൻ കളപ്പുരയ്ക്കൽ, 6.45ന് സെമിത്തേരി സന്ദർശനം. 18ന് വൈകുന്നേരം 5.30ന് വിശുദ്ധ കുർബാന ലത്തീൻ ക്രമത്തിൽ - ഫാ. ജോസ് കൊച്ചുപുത്തൻപുരയ്ക്കൽ എംഎസ്എഫ്എസ്, ഏഴിന് മൂവാറ്റുപുഴ ഏയ്ഞ്ചൽവോയിസിന്റെ ഗാനമേള. 19ന് രാവിലെ 7.30ന് വിശുദ്ധ കുർബാന, 3.30ന് വാദ്യമേളങ്ങൾ, നാലിന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. ജോസഫ് ഏറത്ത്, ആറിന് തിരുനാൾ പ്രദക്ഷിണം ജൂബിലി സ്മാരക കുരിശടിയിലേക്ക്, തിരുനാൾ സന്ദേശം -ഫാ. തോമസ് വലിയമംഗലം, സ്നേഹവിരുന്ന്.