മാതൃവേദി ഗ്ലോബൽ ജനറൽ ബോഡി ഇന്ന് സമാപിക്കും
1494967
Monday, January 13, 2025 11:52 PM IST
മൂവാറ്റുപുഴ: നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ ആരംഭിച്ച സീറോ മലബാർ മാതൃവേദി ഗ്ലോബൽ ജനറൽ ബോഡി യോഗം ഇന്നു സമാപിക്കും. കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ചു.
ഫാ. വിൻസെന്റ് കുന്നുകുളം പ്രത്യാശയുടെ പ്രവാചകരാകുന്നതിൽ അമ്മമാർക്കുള്ള പങ്ക് എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
ഫാ. ഡെന്നി താന്നിക്കൽ, ജനറൽ സെക്രട്ടറി ആൻസി ചെന്നോത്ത്, കോതമംഗലം രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കയിൽ, മിനി ജോസ്, സൗമ്യ സേവ്യർ എന്നിവർ പ്രസംഗിച്ചു.
സിസ്റ്റർ ജീസാ സിഎംസി, ഡിബിൾ ജോസ്, ഗ്രേസി ജേക്കബ് എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.