വനനിയമം: കത്തോലിക്ക കോണ്ഗ്രസ് പ്രതിഷേധം
1494715
Sunday, January 12, 2025 11:36 PM IST
കുടയത്തൂർ: കത്തോലിക്ക കോണ്ഗ്രസ് മൂലമറ്റം മേഖല സമുദായ ശക്തീകരണ സമ്മേളനത്തിൽ വനനിയമ ഭേദഗതിക്കെതിരേ ശക്തമായ പ്രതിഷേധം. കുടയത്തൂർ സെന്റ് അഗസ്റ്റിൻസ് പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് അജിൽ പനച്ചിക്കൽ അധ്യക്ഷത വഹിച്ചു. ഫാ. ജേക്കബ് പൊട്ടക്കുളം ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. മുൻ സംസ്ഥാന പ്രസിഡന്റ് ജേക്കബ് മുണ്ടയ്ക്കൽ, രൂപത ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, ഫ്രാൻസിസ് കരിന്പാനി, സിബി മാളിയേക്കൽ, ജോർജ് വേങ്ങശേരിൽ, ഡോ. തോംസണ് പിണക്കാട്ട് എന്നിവർ പ്രസംഗിച്ചു.
വനനിയമ ഭേദഗതി സംബന്ധിച്ച് ജോയി കിഴക്കേൽ പ്രമേയം അവതരിപ്പിച്ചു. വന്യജീവി ആക്രമണം തടയുന്നതിന് ഫെൻസിംഗ്, ട്രഞ്ച് എന്നിവ അടിയന്തരമായി സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സമുദായ ശക്തീകരണം, സമകാലിക പ്രശ്നങ്ങൾ, രൂപത ജൂബിലിയുടെ ഭാഗമായി സംഘടന നടത്തുന്ന ഭവന നിർമാണം എന്നിവയും യോഗത്തിൽ ചർച്ച ചെയ്തു. ഫൊറോനയിലെ പത്ത് ഇടവകകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.