ജനഗണമന-ജില്ലയുടെ മാറ്റത്തിനായി നൂതനപദ്ധതി
1494968
Monday, January 13, 2025 11:52 PM IST
ഇടുക്കി: ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് "ജനഗണമന' എന്ന പേരിൽ ജില്ലാഭരണകൂടം പുതിയ പദ്ധതി പ്രഖ്യാപിച്ചു. ദേശീയ യുവജനദിനത്തിൽ ഒൗദ്യോഗിക ഫേസ്ബുക്ക് പേജ് വഴി ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങിയ അടിസ്ഥാനമേഖലകളിൽ കൂട്ടായ പ്രവർത്തനത്തിലൂടെ മാറ്റം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാർഥികളടക്കം വിവിധ മേഖലകളിൽനിന്നുള്ളവർക്ക് പദ്ധതിയുടെ ഭാഗമാകാം. ഇതിനായി
https://forms.gle/HE1b6KYKzidq3NdF6 ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകണം . കൂടുതൽ വിവരങ്ങൾക്കായി 9656402182 എന്ന നന്പറിലേക്ക് വാട്ട്സ് ആപ്പ് സന്ദേശം അയക്കണം.
2018 ലെ പ്രളയകാലത്ത് കോഴിക്കോട് സബ്കളക്ടറായിരിക്കേ താൻ അനുഭവിച്ചറിഞ്ഞ കേരളജനതയുടെ ഐക്യബോധത്തെക്കുറിച്ചുള്ള മതിപ്പാണ് ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടു വരാൻ പ്രേരിപ്പിച്ചതെന്ന് ഫേസ്ബുക്ക് സന്ദേശത്തിൽ കളക്ടർ പറഞ്ഞു.