തൊ​ടു​പു​ഴ:​ സേ​തു ബ​ന്ധ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച ത​ടി​യ​ന്പാ​ട് പാ​ലം ടെ​ണ്ട​ർ ന​ട​പ​ടി​യി​ലേ​ക്ക്. എ​ൻ​എ​ച്ച് 185 അ​ടി​മാ​ലി-കു​മ​ളി ദേ​ശീ​യ​പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി നേ​ര​ത്തേ തീ​രു​മാ​നി​ച്ച​തി​ൽനി​ന്നു വ്യ​ത്യ​സ്ത​മാ​യി അ​ലൈ​ൻ​മെ​ന്‍റി​ൽ നേ​രി​യ മാ​റ്റം ഉ​ണ്ടാ​യി​ട്ടു​ണ്ട്. 30 മീ​റ്റ​ർ വീ​തി​യി​ൽ ദേ​ശീ​യ​പാ​ത വി​ക​സ​നം വ​രു​ന്ന​തി​നാ​ലാ​ണ് വ്യ​ത്യാ​സം വേ​ണ്ടി വ​രി​ക. 223.800 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​ത്. 12.9 മീ​റ്റ​റാ​ണ് വീ​തി. 1.80 മീ​റ്റ​ർ വീ​തി​യി​ൽ ര​ണ്ടു വ​ശ​ത്തും ഫു​ട്പാ​ത്തു​ക​ളും നി​ർ​മി​ക്കും. 32 കോ​ടി​യാ​ണ് ഈ ​പ​ദ്ധ​തി​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

2018 ലെ ​പ്ര​ള​യ​കാ​ല​ത്ത് ഇ​ടു​ക്കി ഡാം ​തു​റ​ന്നുവി​ട്ട​പ്പോ​ൾ നി​ല​വി​ലു​ള്ള ച​പ്പാ​ത്ത് തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ വെ​ള്ള​ത്തി​ന​ടി​യി​ൽ ആ​യ​പ്പോ​ഴാ​ണ് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് ആ​ലോ​ച​ന​യു​ണ്ടാ​യ​ത്. എ​ന്നാ​ൽ അ​ഞ്ച് കോ​ടി മു​ട​ക്കി നി​ല​വി​ലു​ള്ള ച​പ്പാ​ത്ത് പു​ന​ർ​നി​ർ​മി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. തു​ട​ർ​ന്ന് വ​ന്ന വ​ർ​ഷ​ങ്ങ​ളി​ലും മ​ഴ ക​ന​ത്ത​പ്പോ​ൾ വീ​ണ്ടും ച​പ്പാ​ത്ത് ത​ക​ർ​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ പാ​ലം എ​ന്ന ആ​വ​ശ്യം ശ​ക്തി​പ്പെ​ട്ട​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ സേ​തു ബ​ന്ധ​ൻ പ​ദ്ധ​തി അ​നു​വ​ദി​ച്ച​പ്പോ​ൾ എം​പി​യു​ടെ നി​ർ​ദേ​ശ​ത്തെത്തു​ട​ർ​ന്നാ​ണ് പ​ദ്ധ​തി​ക്ക് അ​നു​മ​തി​യാ​യ​ത്. നി​ല​വി​ൽ ചെ​റു​തോ​ണി​യി​ൽ പു​തി​യ പാ​ലം നി​ർ​മി​ച്ച​ത് 10 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ്. അ​തി​നേ​ക്കാ​ൾ ഉ​യ​ര​ത്തി​ലാ​ണ് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​ത്. നി​ല​വി​ൽ പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ നി​ല​വി​ലു​ള​ള ഇ​ടു​ക്കി-ത​ങ്ക​മ​ണി സി​ആ​ർ​ഐ​എ​ഫ് റോ​ഡ് വ​രെ​യും ബി​എം ആ​ന്‍ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ റോ​ഡ് ടാ​റിം​ഗും പൂ​ർ​ത്തീ​ക​രി​ക്കും. ജി​ല്ലാ ആ​സ്ഥാ​ന വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്ര​ധാ​ന​മാ​യ വി​ക​സ​ന​മാ​ണ് ത​ടി​യ​ന്പാ​ട് പാ​ലം പൂ​ർ​ത്തി​യാ​കു​ന്ന​തു വ​ഴി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​റി​യി​ച്ചു.

അ​ടി​മാ​ലി-കു​മ​ളി ദേ​ശീ​യ പാ​ത​യു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും എം​പി അ​റി​യി​ച്ചു. പു​തു​ക്കി​യ അ​ലൈ​ൻ​മെ​ന്‍റ് അ​നു​സ​രി​ച്ച് 77 കി​ലോ​മീ​റ്റ​റാ​യി അ​ടി​മാ​ലി മു​ത​ൽ കു​മ​ളി വ​രെ​യു​ള്ള ദൂ​രം കു​റ​യും. 30 മീ​റ്റ​ർ വീ​തി​യി​ൽ ര​ണ്ട് ലൈൻ വി​ത്ത് പേ​വ്ഡ് ഷോ​ൾ​ഡ​ർ രീ​തി​യി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

പു​തു​ക്കി​യ നോ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​കാ​രം 30 മീ​റ്റ​ർ വീ​തി​യി​ൽ സ്ഥ​ല​മെ​ടു​പ്പ് പൂ​ർ​ത്തീ​ക​രി​ക്കും. കൂ​ടു​ത​ൽ പാ​ല​ങ്ങ​ൾ നി​ർ​മി​ച്ച്, ടൗ​ണ്‍ഷി​പ്പു​ക​ൾ ഒ​ഴി​വാ​ക്കി, ബൈ​പാ​സു​ക​ൾ അ​നു​വ​ദി​ച്ചാ​ണ് പ​ദ്ധ​തി​ക്ക് അ​ന്തി​മ അ​നു​മ​തി നേ​ടി​യി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​കു​തി​പ്പാ​ലം മു​ത​ൽ ഡ​ബി​ൾ ക​ട്ടിം​ഗ് വ​രെ 27 കി​ലോ​മീ​റ്ററാണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്. ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി 3ഡി ​വി​ജ്ഞാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും എം​പി പ​റ​ഞ്ഞു.