താഴ്ചയിൽ വീണുകിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചു
1492699
Sunday, January 5, 2025 6:41 AM IST
തൊടുപുഴ: റോഡിൽനിന്നും 20 അടി താഴ്ചയുള്ള കുഴിയിൽ വീണുകിടന്ന യുവാവിനെ ഫയർഫോഴ്സും പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചു. കുണിഞ്ഞി സ്വദേശി പൈക്കാട്ടിൽ ക്രിസ്റ്റീനെ (22) ആണ് ഇന്നലെ രാവിലെ കോലാനി-വെങ്ങല്ലൂർ ബൈപാസിൽ കാഞ്ഞിരംപാറ ഭാഗത്തെ കുഴിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. സമീപത്തെ കച്ചവടക്കാരൻ വിളിച്ചറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സും പോലീസും ചേർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു.
യുവാവ് വന്ന സ്കൂട്ടറും സമീപത്തുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. ഇന്നലെ രാവിലെയും ആളെ കാണാത്തതിനെത്തുടർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാളെ കണ്ടെത്തിയത്.