തിരുനാളാഘോഷം
1492253
Friday, January 3, 2025 10:25 PM IST
കൂമ്പൻപാറ ഫാത്തിമ മാതാ
ഫൊറോന പള്ളി
അടിമാലി: കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ ഫാത്തിമ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി.
ഇന്ന് വൈകുന്നേരം 4. 30ന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. മാത്യു മേയ്ക്കൽ, വചന സന്ദേശം - ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, പ്രദക്ഷിണം. നാളെ രാവിലെ 10ന് തിരുനാൾ കുർബാന - ഫാ. ജോർജ് തെക്കേക്കര, പ്രദക്ഷിണം, സ്നേഹവിരുന്ന്.
ഒലിവുമല സെന്റ് ജോണ്‍സ്
യാക്കോബായ സുറിയാനിപള്ളി
അണക്കര: ഒലിവുമല സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനിപള്ളിയിൽ ദഹന ശുശ്രൂഷയും മാർ യൂഹാനോൻ മാംദോനോയുടെ ശിരച്ഛേദനത്തിന്റെ ഓർമപ്പെരുനാളും അഞ്ച്, ആറ്, ഏഴ് തീയതികളിൽ നടത്തും.
ആറിനു രാവിലെ ഏഴിന് പ്രഭാത പ്രാർഥന, 7.30ന് വിശുദ്ധ ദനഹാ ശുശ്രൂഷയും വിശുദ്ധ കുർബാനയും വൈകുന്നേരം ആറിന് പ്രദക്ഷിണം ഏഴാംമൈൽ കുരിശുംതൊട്ടിയിലേക്ക്, പ്രസംഗം-ഫാ. സോബിൻ ഏലിയാസ്. ഏഴിന് രാവിലെ എട്ടിന് പ്രഭാത നമസ്കാരം, വിശുദ്ധ മൂന്നിേന്മേൽ കുർബാന, 11ന് ആദ്യഫല ലേലം, പ്രദക്ഷിണം.
മുളകരമേട് പള്ളി
മുളകരമേട്: വിശുദ്ധ മാർട്ടിൻ ഡി പോറസ് പള്ളിയിൽ ഇടവക തിരുനാൾ 10, 11, 12 തീയതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ. ഏബ്രഹാം ഇരട്ടച്ചിറയിൽ അറിയിച്ചു. 10ന് വൈകുന്നേരം 4.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം - ഫാ. വിത്സണ് മണിയാട്ട്.
11ന് വൈകുന്നേരം 4.30ന് ലദീഞ്ഞ്, നൊവേന, അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം - ഫാ. പ്രിൻസ് ചക്കാലയിൽ. 12ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, 8.30ന് വീട്ടന്പ്, വൈകുന്നേരം 4.15ന് ലദീഞ്ഞ്, നൊവേന, 4.30ന് ആഘോഷമായ തിരുനാൾ റാസാ കുർബാന - ഫാ. മാത്യു മേയ്ക്കൽ, ഫാ. തോമസ് വടക്കേഈന്തോട്ടത്തിൽ, ഫാ. ജോസഫ് അക്കൂറ്റ്, ആറിന് പ്രദക്ഷിണം സെന്റ് ജോർജ് കുരിശടിയിലേക്ക്, സന്ദേശം-ഫാ. മാത്യു ഞവരക്കാട്ട്, പരിശുദ്ധ കുർബാനയുടെ ആശീർവാദം, വാദ്യമേളങ്ങൾ.