അ​ടി​മാ​ലി: മാ​ങ്കു​ള​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ത്തെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ മൂ​ന്നാ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി. കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ മാ​ങ്കു​ളം സ്വ​ദേ​ശി പാ​റശേ​രി ജോ​ബി​ൻ തോ​മ​സ് (42), ര​ണ്ടാം പ്ര​തി​യാ​യ മാ​ങ്കു​ള​ത്ത് താ​മ​സ​ക്കാ​ര​നും എ​റ​ണാ​കു​ളം മ​ഞ്ഞ​പ്ര സ്വ​ദേ​ശി​യു​മാ​യ ജോ​ളി സെ​ബാ​സ്റ്റ്യ​ൻ ‍(50) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജോ​ളി സെ​ബാ​സ്റ്റ്യനെ അ​ടി​മാ​ലി​യി​ൽനി​ന്നു പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ ജോ​ബി​ൻ തോ​മ​സി​നെ മാ​ങ്കു​ള​ത്തുനി​ന്നു പി​ടി​കൂടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ജോ​ബി​ൻ തോ​മ​സ് ഒ​ളി​വി​ലാ​യി​രു​ന്നു.

ഡി​സം​ബ​ര്‍ 31 രാ​ത്രി​യി​ലാ​യി​രു​ന്നു മാ​ങ്കു​ളം ടൗ​ണി​ല്‍ മാ​ങ്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​മാ​യ കി​ഴ​ക്കേ​ല്‍ ബി​ബി​ന്‍ ജോ​സ​ഫി​ന് കു​ത്തേ​റ്റത്. ടൗ​ണി​ല്‍ വ​ച്ചു​ണ്ടാ​യ വാ​ക്കുത​ര്‍​ക്ക​ത്തി​നി​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തംഗം ബി​ബി​ന് അ​പ്ര​തീ​ക്ഷി​ത​മാ​യി കു​ത്തേ​ൽ​ക്കു​ക​യാ​യി​രു​ന്നു.