മാതാപിതാക്കൾക്കായി സെമിനാർ
1492698
Sunday, January 5, 2025 6:41 AM IST
തങ്കമണി: കൗമാര പേരന്റിംഗ് എന്ന വിഷയത്തെ ആസ്പദമാക്കി മാതാപിതാക്കൾക്കായി തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ സുരേന്ദ്രൻ മുനിയറ നയിച്ചു. കൗമാര കാലഘട്ടത്തിൽ കുട്ടികൾ അനുഭവിക്കുന്ന മാനസിക, ശാരീരിക സംഘർഷങ്ങളെയും അവയുടെ പരിഹാരമാർഗങ്ങളെക്കുറിച്ചും ക്ലാസിൽ സംവദിച്ചു.
ഓരോ രക്ഷിതാവും തങ്ങളുടെ ധർമം മനസിലാക്കി കൃത്യമായി കർമപഥത്തിലെത്തിച്ചാൽ നമ്മുടെ രാജ്യത്ത് ശ്രേഷ്ഠരായ മക്കൾ മാത്രമേ ഉണ്ടാകു എന്നും നമ്മുടെ ശ്രദ്ധ കുറയുന്നതുകൊണ്ടാണ് പലപ്പോഴും കുട്ടികൾ വഴിമാറി സഞ്ചരിക്കുന്നതെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ മാതാപിതാക്കൾ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഒരു സംസ്കാരം കുടുംബങ്ങളിൽ ഉണ്ടാകുന്പോൾ കുട്ടികൾ വഴിമാറി സഞ്ചരിക്കില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
സെമിനാറിൽ ഹെഡ്മാസ്റ്റർ മധു കെ. ജയിംസ്, സീനിയർ അസിസ്റ്റന്റ്് ബിജു തോമസ്, സ്റ്റാഫ് സെക്രട്ടറി ജോബിൻ കളത്തിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ലീന സെബാസ്റ്റ്യൻ, ജോബി ജോസഫ്, അലൻ മരിയ ജോസ് എന്നിവർ നേതൃത്വം നൽകി.