വിദ്യയാണ് സമൂഹത്തിന് വേണ്ടത്: മാർ ജേക്കബ് മുരിക്കൻ
1492696
Sunday, January 5, 2025 6:41 AM IST
ഉപ്പുതറ: വിദ്യകൊണ്ട് മാത്രമേ സമൂഹത്തിന് ഉയർച്ച ഉണ്ടാകൂ എന്ന് മുൻകൂട്ടി കണ്ട പിതാവാണ് ചാവറ പിതാവെന്ന് മാർ ജേക്കബ് മുരിക്കൻ. പരപ്പ് മാര്‍ത്തോമ ഭവനിലെ ചാവറ റിന്യൂവല്‍ സെന്ററില്‍ നടന്ന വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ ആഘോഷത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
തിരുനാൾ ദിവസത്തിൽ ആഘോഷമായ വിശുദ്ധ കുര്‍ബാനയും നൊവേനയും നടന്നു. വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും തിരുശേഷിപ്പുകൾ വണങ്ങുന്നതിനും അവസരമുണ്ടായിരുന്നു. പരപ്പ് മാർത്തോമ സിഎംഐ ഭവനിലാണ് തിരുശേഷിപ്പ് വണക്കം ഒരുക്കിയത്.
കാർലോ അക്വിറ്റി ഫൗണ്ടേഷനും ഇന്ത്യൻ ഏഷ്യൻ ഫൗണ്ടേഷനും സംയുക്തമായാണ് 1,500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശനവും വണക്കവും സംഘടിപ്പിച്ചത്.