ജീപ്പ് മറിഞ്ഞ് ഏഴ് വിദ്യാർഥികൾക്ക് പരിക്ക്
1492700
Sunday, January 5, 2025 6:41 AM IST
മറയൂർ: തമിഴ്നാട്ടിൽനിന്നു മറയൂരിലെത്തിയ കോളജ് വിദ്യാർഥികളുമായി സഫാരി പോയ ജീപ്പ് മറിഞ്ഞ് ഏഴ് വിദ്യാർഥികൾക്ക് പരിക്ക്. കാന്തല്ലൂർ റോഡിൽ ആനക്കോട്ടപാറയ്ക്കു സമീപം വളവിലാണ് അപകടമുണ്ടായത്.
തമിഴ്നാട് കുന്നത്തൂർ സ്വദേശി തമിഴരസ്, മേട്ടൂർ സ്വദേശി സഞ്ജയ് കുമാർ, ബെനറ്റ് ജയിംസ്, അഖിലേഷ് , ഭാരതി അരുൺ, നിത്യാനന്ദൻ, ദയാനിതീ ഷൺമുഖൻ എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ സഹായഗിരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി വിട്ടയച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.ഈറോഡ് കൂനംപാളയം നന്ദ ആർട്സ് ആൻഡ് സയൻസ് കോളജിലെ ബിഎ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർഥികളാണ് സഫാരി ജീപ്പിലുണ്ടായിരുന്നത്. 28 പേരടങ്ങുന്ന വിദ്യാർഥികളും അധ്യാപകരും അടങ്ങുന്ന സംഘം വിനോദസഞ്ചാരത്തിനായി ഇന്നലെ രാവിലെയാണ് മറയൂരിലെത്തിയത്. നാല് സഫാരി ജീപ്പുകളിലായി പോകുന്പോ ഴാണ് അപകടം. വളവിൽ നിയന്ത്രണം വിട്ടു ജീപ്പ് മറിയുകയായിരുന്നെന്നു പറയുന്നു.