ലയണ്‍സ് ക്ലബ് തൊടുപുഴ ഗോൾഡൻ ഉദ്ഘാടനം
1491968
Thursday, January 2, 2025 10:25 PM IST
തൊടുപുഴ: ലയണ്‍സ് ക്ലബ് തൊടുപുഴ ഗോൾഡന്റെ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും അഞ്ചിന് തൊടുപുഴയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം ആറിന് പാപ്പുട്ടിഹാളിൽ നടക്കുന്ന സമ്മേളനം ലയണ്‍സ് 318 സി ഡിസ്ട്രിക്ട് ഗവർണർ രാജൻ എൻ. നന്പൂതിരി ഉദ്ഘാടനം ചെയ്യും. ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ കെ.ബി. ഷൈൻകുമാർ മെംബർമാരുടെ ഇൻഡക്ഷൻ നടത്തും. സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വി.എസ്. ജയേഷ് സ്ഥാനാരോഹണം നിർവഹിക്കും. സേവന പദ്ധതികളുടെ ഉദ്ഘാടനം ഡിസ്ട്രിക്ട് ചീഫ് പോജക്ട് കോ-ഓർഡിനേറ്റർ ശ്രീജിത്ത് കെ. ഉണ്ണിത്താൻ നിർവഹിക്കും. ജോർജ് സാജു മുഖ്യപ്രഭാഷണം നടത്തും. സിബി ഫ്രാൻസിസ്, എം. സജിത്ത്കുമാർ, സാംസണ് തോമസ്, ബ്ലസണ്‍ ആന്റണി, ഷിൻസ് സെബാസ്റ്റ്യൻ, എൻ.എൻ.സനൽ, വിനോദ് കണ്ണോളിൽ, ജോഷി ജോർജ് എന്നിവർ പ്രസംഗിക്കും.
ഭാരവാഹികളായ ഷിബു സി. നായർ -പ്രസിഡന്റ്, എൻ. ആനന്ദ്-സെക്രട്ടറി, എസ്. അനിൽ-ട്രഷറർ, നിവേദ് കെ. ശ്യാം-വൈസ് പ്രസിഡന്റ്, കിരണ്‍ ജോസ്-സെക്കൻഡ് വൈസ് പ്രസിഡന്റ്, എം.ജെ. ജീമോൻ-ജോയിന്റ് സെക്രട്ടറി എന്നിവരാണ് സ്ഥാനം ഏറ്റെടുക്കുന്നത്. പത്രസമ്മേളനത്തിൽ സി.സി. അനിൽകുമാർ, ജിജോ കാളിയാർ, ഷിബു സി. നായർ, എൻ. ആനന്ദ്, എസ്. അനിൽ എന്നിവർ പങ്കെടുത്തു.