നെടിയശാല പള്ളിയിൽ പിടിനേർച്ചയും വചനപ്രഘോഷണവും
1491978
Thursday, January 2, 2025 10:26 PM IST
നെടിയശാല: മരിയൻ തീർഥാടന കേന്ദ്രമായ നെടിയശാലയിൽ പിടിനേർച്ച നാളെ നടക്കും. രാവിലെ 6.15നു വിശുദ്ധകുർബാന, നൊവേന. 9.30നു ജപമാല, വിശുദ്ധകുർബാന, വചനപ്രഘോഷണം-ഫാ. ജോസ് കൂനാനിക്കൽ. തുടർന്നു നൊവേന, അദ്ഭുത കിണറ്റിങ്കലേക്ക് പ്രദക്ഷിണം., പിടിനേർച്ച ആശീർവാദം, നേർച്ച വിതരണം.
കുടുംബകൂട്ടായ്മയിലെ മണക്കാട് സെന്റ് ആന്റണി, സെന്റ് ജോർജ് യൂണിറ്റുകൾ പിടിനേർച്ചയ്ക്ക് നേതൃത്വം നൽകും. തീർഥാടകർക്ക് പ്രത്യേക പായ്ക്കറ്റുകളിൽ പിടിനേർച്ച ലഭ്യമാണെന്ന് വികാരി ഫാ. ജോണ് ആനിക്കോട്ടിൽ, അസി. വികാരി ഫാ. ജെസ്റ്റിൻ ചേറ്റൂർ എന്നിവർ അറിയിച്ചു.