അജ്ഞാതന്‍ വിലസുന്നു; ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാരും പോലീസും
1491976
Thursday, January 2, 2025 10:26 PM IST
നെടുങ്കണ്ടം: കല്ലാറില്‍ ഉറക്കംകെടുത്തി അജ്ഞാതന്റെ സാന്നിധ്യം. ഒരാഴ്ചയായി കല്ലാര്‍ പതിനഞ്ചില്പ്പടിക്ക് സമീപം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് അജ്ഞാതന്റെ സാന്നിധ്യം. കൃഷിവിളകള്‍ നശിപ്പിക്കുകയും വീട്ടിലെ മോട്ടോറുകള്‍ക്ക് കേടുവരുത്തുക, ചെരുപ്പ്, തുണി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കിണറുകളിലിടുക എന്നിവയാണ് ഇയാളുടെ രീതി.
കഴിഞ്ഞദിവസം വൈകുന്നേരം ഒരു കുട്ടി ഇയാളെ കണ്ടു. മുഖംമൂടി ധരിച്ചിരുന്ന ഇയാള്‍ ഓടി രക്ഷപ്പെട്ടു. അടുത്ത ദിവസം പകല്‍ ഈ കുട്ടിയെ ഇയാള്ആക്രമിക്കാൻ ശ്രമിച്ചതോടെ തുടര്‍ന്ന് കുട്ടി ബഹളം വച്ചതിനെത്തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു.
കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നതും ഇയാളുടെ രീതിയാണ്. പോലീസും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്ത് വ്യാപകമായ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.