തിരുനാളാഘോഷം
1491963
Thursday, January 2, 2025 10:25 PM IST
ചിലവ് ക്രിസ്തുരാജ പള്ളിയിൽ
ചിലവ്: ക്രിസ്തുരാജ പള്ളിയിൽ ക്രിസ്തുരാജന്റെയും വിശുദ്ധസെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്നുമുതൽ അഞ്ചുവരെ ആഘോഷിക്കും. ഇന്നു രാവിലെ 6.30നു വിശുദ്ധകുർബാന, വൈകുന്നേരം 3.30നു ആരാധന. 4.45നു കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്. അഞ്ചിന് വിശുദ്ധകുർബാന, സന്ദേശം. 6.30നു സെമിത്തേരി സന്ദർശനം.
നാളെ രാവിലെ ഏഴിന് വിശുദ്ധകുർബാന, 8.15നു വീടുകളിലേക്ക് അന്പെഴുന്നള്ളിക്കൽ. 3.15നു പള്ളിയിലേക്ക് അന്പ് പ്രദക്ഷിണം. 4.15നു ലദീഞ്ഞ്, വിശുദ്ധകുർബാന-ഫാ. ജേക്കബ് റാത്തപ്പിള്ളിൽ. തുടർന്നു പ്രദക്ഷിണം, സന്ദേശം-ഫാ. സെബാസ്റ്റ്യൻ വലിയതാഴത്ത്.
അഞ്ചിന് രാവിലെ ഏഴിന് വിശുദ്ധകുർബാന, 4.15നു ലദീഞ്ഞ്, വിശുദ്ധകുർബാന-ഫാ. ടി.എം. ജോണ് ഒഎഫ്എം.,സന്ദേശം-ഫാ. പ്രിൻസ് വള്ളോംപുരയിടത്തിൽ, 6.30നു പ്രദക്ഷിണം. 7.45നു പരിശുദ്ധകുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന് എന്നിവയാണ് തിരുക്കർമങ്ങളെന്നു വികാരി ഫാ. ജോസഫ് താണിക്കൽ അറിയിച്ചു.
മുളപ്പുറം സെന്റ് ജൂഡ് പള്ളിയിൽ
മുളപ്പുറം: സെന്റ് ജൂഡ് പള്ളിയിൽ ഇടവകമധ്യസ്ഥന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇന്നു വൈകുന്നേരം 4.15നു കൊടിയേറും. തുടർന്നു തിരുസ്വരൂപ പ്രതിഷ്ഠ, വിശുദ്ധകുർബാന, സന്ദേശം-ഫാ. ജയിംസ് കല്ലറയ്ക്കൽ. നാളെ രാവിലെ 6.30നു വിശുദ്ധകുർബാന, നൊവേന. 4.15നു വിശുദ്ധകുർബാന, സന്ദേശം-ഫാ. ബിജു വെട്ടുകല്ലേൽ. 5.45നു പ്രദക്ഷിണം. 6.30നു തിരിപ്രദക്ഷിണം പള്ളിയിലേക്ക്.
അഞ്ചിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന. പത്തിന് തിരുനാൾകുർബാന, സന്ദേശം-മോണ്. വിൻസെന്റ് നെടുങ്ങാട്ട്. 11.30നു പ്രദക്ഷിണം. 12.30നു സമാപന ആശീർവാദം എന്നിവയാണ് തിരുക്കർമങ്ങളെന്നു വികാരി ഫാ. ജോസ് കളപ്പുരയ്ക്കൽ അറിയിച്ചു.
അറക്കുളം സെന്റ് തോമസ് പള്ളി
അറക്കുളം: സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും ദനഹാതിരുനാളും ഇന്നു മുതൽ ആറു വരെ ആഘോഷിക്കും. ഇന്നു വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, തുടർന്നു ലദീഞ്ഞ്, തിരുനാൾ കുർബാന-റവ. ഡോ. ഡൊമിനിക് വെച്ചൂർ. തുടർന്നു സെമിത്തേരി സന്ദർശനം.
നാളെ വൈകുന്നേരം 4.30ന് ലദീഞ്ഞ്, തിരുനാൾ കുർബാന-ഫാ. ജയിംസ് പൊരുന്നോലിൽ, ആറിന് പ്രദക്ഷിണം. ലദീഞ്ഞ്-ഫാ. ഫ്രാൻസിസ് ഇടത്തിനാൽ, ഫാ. ജോസഫ് അന്പാട്ട്, സന്ദേശം-ഫാ. ജിനോയി തൊട്ടിയിൽ, സമാപനആശീർവാദം-ഫാ. കുര്യൻ കാലായിൽ.
അഞ്ചിന് രാവിലെ ഏഴിന് തിരുനാൾ കുർബാന-ഫാ. മാത്യു അമ്മോട്ടുകുന്നേൽ, നാലിന് തിരുനാൾ കുർബാന, സന്ദേശം-ഫാ. മാത്യു കവളംമാക്കൽ, 5.30നു പ്രദക്ഷിണം, സമാപനാശീർവാദം-ഫാ. ജോർജ് പോളച്ചിറ,ഏഴിന് ഗാനമേള. ആറിന് വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന, സന്ദേശം-ഫാ. തോമസ് പുതുശേരി എന്നിവയാണ് തിരുക്കർമങ്ങളെന്നു വികാരി ഫാ. സിറിയക് പുത്തേട്ട് അറിയിച്ചു.
ഇലപ്പള്ളി സെന്റ് മേരീസ് പള്ളി
ഇലപ്പള്ളി: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഒരുക്കം ആരംഭിച്ചു. 12നു സമാപിക്കും. ഇന്നു വൈകുന്നേരം 4.45ന് ലദീഞ്ഞ്, വിശുദ്ധ കുർബാന, സന്ദേശം-ഫാ. സെബാസ്റ്റിൻ തുന്പമറ്റത്തിൽ.
നാളെ 4.45ന് ലദീഞ്ഞ്, വിശുദ്ധ കുർബാന, സന്ദേശം-ഫാ. ജയിംസ് പൊരുന്നോലിൽ. അഞ്ചിന് രാവിലെ 9.45ന് ലദീഞ്ഞ്, വിശുദ്ധകുർബാന, സന്ദേശം ഫാ. തോമസ് തൊട്ടിയിൽ. 4.45ന് ലദീഞ്ഞ്, വിശുദ്ധകുർബാന, സന്ദേശം-ഫാ. ജോസഫ് ചീനോത്തുപറന്പിൽ.
ആറുമുതൽ ഒന്പതുവരെ വൈകുന്നേരം 4.45നു നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. തോമസ് താന്നിമല, ഫാ. സെബാസ്റ്റ്യൻ അറയ്ക്കൽ, ഫാ. ഏബ്രഹാം എരിമറ്റത്തിൽ, ഫാ. തോമസ് പനയ്ക്കക്കുഴി എന്നിവർ കാർമികത്വം വഹിക്കും. 10നു വൈകുന്നേരം 4.30നു കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധകുർബാന, സന്ദേശം-മോണ്. ജോസഫ് തടത്തിൽ, തുടർന്നു സെമിത്തേരി സന്ദർശനം. 11 നു വെകുന്നേരം 4.45നു വിശുദ്ധകുർബാന-ഫാ. അഗസ്റ്റിൻ കണ്ടത്തിൽകുടിലിൽ, മരിയൻ പ്രഭാഷണം റവ. ഡോ. തോമസ് പാറയ്ക്കൽ, തുടർന്നു പ്രദിക്ഷണം, ലദീഞ്ഞ്-ഫാ. ജോസഫ് കുറുമുട്ടത്ത്, സമാപനാശീർവാദം-ഫാ. സിറിയക് പുത്തേട്ട്.
12നു രാവിലെ ഏഴിന് വിശുദ്ധ കുർബാന-ഫാ. തോമസ് മുല്ലപ്പള്ളിയിൽ. 3.30നു തിരുനാൾ റാസ-ഫാ. ജോസഫ് തയിൽ, സന്ദേശം ഫാ. സ്കറിയ മേനാംപറന്പിൽ, 5.30നു പ്രദിക്ഷണം, ലദീഞ്ഞ്- ഫാ. ജേക്കബ് പൊട്ടംകുളം, സമാപന ആശീർവാദം-ഫാ. കുര്യൻ കാലായിൽ, തുടർന്നു ഗാനമേള എന്നിവയാണ് പരിപാടികളെന്നു വികാരി ഫാ. ജോസഫ് അന്പാട്ട് അറിയിച്ചു.
രാജഗിരി ക്രിസ്തുരാജ പള്ളിയിൽ
ഉപ്പുതറ: കോതപാറ രാജഗിരി ക്രിസ്തുരാജ് ദേവാലയ തിരുന്നാൾ ഇന്നു മുതൽ അഞ്ചുവരെ ആഘോഷിക്കും. ഇന്ന് വൈകുന്നേരം 4.45ന് ഇടവക വികാരി ഫാ. മാത്യു വാക്കിയപ്പുരക്കൽ കൊടിയേറ്റും, ലദീഞ്ഞ്, വിശുദ്ധ കുർബാന - ഫാ. മാത്യു വാണിയപ്പുരക്കൽ, 6.30ന് മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥന.
നാലിന് വളക്കോട് കുരിശടിയിലേക്ക് പ്രദക്ഷിണം, സന്ദേശം - ഫാ. തോമസ് കപ്യാങ്കൽ. അഞ്ചിന് രാവിലെ 9.30ന് തിരുനാൾ കുർബാന, പഴയ പള്ളി കുരിശടിയിലെക്ക് പ്രദക്ഷിണം.
ദൈവംമേട് ഉണ്ണിമിശിഹാ പള്ളിയിൽ
തോപ്രാംകുടി: ദൈവംമേട് ഉണ്ണി മിശിഹാ പള്ളിയിൽ ഇടവകാത്തിരുനാൾ നാല്, അഞ്ച് തീയതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ. മാത്യു പുതുപ്പറമ്പിൽ അറിയിച്ചു.
നാലിനു വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, 5.30ന് ആഘോഷമായ തിരുനാൾ കുർബാന-ഫാ. അലക്സ് ചേന്നംകുളം, തിരുനാൾ സന്ദേശം-ഫാ. സെബാസ്റ്റ്യൻ മച്ചുകാട്ട്.
അഞ്ചിനു വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. സെബാസ്റ്റ്യൻ മച്ചുകാട്ട്, തിരുനാൾ സന്ദേശം -ഫാ. അലക്സ് ചേന്നംകുളം, ദൈവംമേട് ടൗണിലേക്ക് പ്രദക്ഷിണം.